Ind disable

Friday, November 25, 2011

നാടിനെ രാഷ്ട്രിയ ദുരന്തം മാടി വിളിക്കുമ്പോള്‍


ഇടുക്കിയിലെ കുന്നുകളും കാടുകളും ഒരു സെക്കന്‍ഡുകൊണ്ട് മാഞ്ഞുപോയി, ഒന്നു നിലവിളിക്കാന്‍പോലും സാധിക്കാതെ ജലത്താല്‍ വിഴുങ്ങപ്പെടുന്ന മനുഷ്യര്‍, കോട്ടയത്തെ കുരിശുചൂടി നില്‍ക്കുന്ന പള്ളികളും എസ്റ്റേറ്റുകളും തീവണ്ടിപ്പാതകളും തിരക്കേറിയ ചന്തകളും തിരുനക്കര മൈതാനവും ഒഴുകിപ്പോവുന്ന മഹാരാജാസ് കോളേജും മറൈന്‍ഡ്രൈവും മുത്തൂറ്റ് ടവറും ഗോശ്രീപ്പാലവും, തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞുവീഴുന്ന കൂറ്റന്‍ ഫ്ലാറ്റുകള്‍, നങ്കൂരമൊടിഞ്ഞ് പുറംകടലിലേക്ക് തെറിച്ച കപ്പലുകള്‍, ഭൂമിയോടെ പറിഞ്ഞുപോകുന്ന ആലപ്പുഴയിലെ തെങ്ങിന്‍തുരുത്തുകള്‍, കടലിലേക്ക് ഒഴുകിനിറഞ്ഞ കായലുകള്‍, ആയിരക്കണക്കിന് സ്‌കൂളുകള്‍, ആസ്പത്രികള്‍... ഒരു മണിക്കൂര്‍കൊണ്ട് നിശ്ശബ്ദമായിപ്പോകുന്ന നാല് ജില്ലകള്‍, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജീവിതങ്ങള്‍... 

മുല്ലപ്പെരിയാര്‍ എന്ന വാട്ടര്‍ബോംബ്. ഭീകര സത്വമായി മുന്നില്‍ നാവു നീട്ടി   നില്‍ക്കുന്നു 

മുല്ലപ്പെരിയാറുമായി ബന്ധിച്ചു കിടക്കുന്നത് തമിഴ്നാടിന്റെ വൃത്തികെട്ട രാഷ്ട്രിയ മുഖമാണ് , തമിഴ്മക്കള്‍ക്ക്‌ ജലം ഒരു ദൌര്‍ബല്യവും വൈകാര്യം പ്രശ്നവുമാന് . അതില്‍ വേണ്ട പോലെ വളം ചേര്‍ത്ത് പരിപോഷിപ്പിച്ചാണ് തമിഴ് പാര്‍ട്ടികള്‍ വളര്‍ന്നു പന്തലിക്കുന്നതും. മുല്ലപ്പെരിയാറിന്റെ തണലിലാണ്   വൈക്കോ  പോലുള്ള ആണും പെണ്ണും കേട്ട തീവ്രവാദി സംഘടനകളുടെയും  നൂല്‍ പാര്‍ട്ടികളുടെയും ത്വരിതഗമനത്തിലുള്ള വളര്‍ച്ചയും സ്വാധീനവും നിലനില്‍പ്പും 


തമിഴ്‌ നാട്ടിലെ  കമ്യൂണിസ്റ്റ്‌ പാര്‍ട്ടിനേതാക്കള്‍ പോലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വരുന്നതിനെതിരെ അലമുറയിടുകയാണ്    ആരും കേള്‍ക്കുന്നില്ല എന്നേയൂള്ളൂ ആകെ രണ്ടു മൂന്നോ എം പി മാരും നുള്ളിപ്പെറുക്കാവുന്ന എം എല്‍ എ യും മാത്രമേ ഉള്ളേ  . ഈ വിഷയത്തില്‍ പിബിയുടെ വ്യക്തമായ നിലപാട്‌ എന്താണ് എന്ന് അറിയുകയുമില്ല . ബിജെപ്പി പോലും  പുതിയ ഡാമിന് വേണ്ടി നിലപാടെടുക്കുനില്ല 

ഇക്കാരണങ്ങള്‍  കൊണ്ട്  മുല്ലപ്പെരിയാര്‍ വിഷയത്തില്‍  ആഗ്രഹിച്ചാല്‍ പോലും ജയലളിതയോ കരുണാനിധിയോ  ഈ വിഷയം പെട്ടെന്ന്  പരിഹരിക്കാന്‍ ശ്രമിക്കില്ല  ജയാമ്മ ഡാം കെട്ടാന്‍ സഹകരിക്കാം എന്ന് വച്ചാല്‍ ഒരു തിരിച്ചു വരവിനു കരുണാനിധിക്ക് കളമൊരുക്കി കൊടുക്കലായിരിക്കും അത് പോലെ തിരിച്ചും. ഈ രണ്ടു വമ്പന്‍മാര്‍ ഒരുമിച്ചാല്‍ തന്നെ പ്രശ്നം കലാപത്തിലേക്കുമാറും വൈക്കോല്‍ നാട് കത്തിക്കും ,  തമിഴ് നാട്ടിലെ മലയാളികളെ പോലും അവര്‍ വെറുതെ വിടില്ല. ഡാം, മുല്ലപെരിയാര്‍ , കേരളം എന്നോകെ   മിണ്ടാന്‍ അവര്‍ അനുവധിക്കില്ല എന്നുള്ളതിനു  ഉദാഹരമാണല്ലോ സിനിമ പ്രദര്‍ശനം അവര്‍ തടഞ്ഞതും , ഭീഷണി മുഴക്കിയതും. തമിഴ് ജനതയോടും പിന്തുണ പ്രഖ്യാപിച്ചു തീയറ്റര്‍ ഉടമകള്‍ സിനിമാ പ്രദര്‍ശനം നടത്തില്ല എന്നറിയിച്ചില്ല എങ്കില്‍ തീയറ്ററുകള്‍ വൈക്കോ കത്തിക്കും. ഒരു വിധത്തിലും കേരളത്തിനു അനുകൂലമായി ഒരു ചലനവും നീക്കവും  നടത്താന്‍ അവര്‍ അനുവദിക്കില്ല . ഡാം ദുര്‍ബലം ആയിരിക്കെ അത് ശക്തമാണെന്ന് ഘ്രസ്വ ചിത്രം നിര്‍മിച്ചു പ്രചരണം നടത്താന്‍ തമിഴനാടിനു കഴിയുന്നതും അവരുടെ ജനങ്ങള്‍ ഡാം 999 പോലുള്ള ചിത്രങ്ങള്‍ കണ്ടു മനം മാറ്റം അനുവദിക്കാതെ ഇരിക്കുന്നതിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തെളിഞ്ഞു കിടപ്പുണ്ട് 


മുല്ലപ്പെരിയാറെന്നു  കേട്ട പാടെ ഡി എം കെ ആവേശത്തോടെ പ്രധാനമന്ത്രി മമ്മൂസിനെ കാണാന്‍ ഓടിയത് ജയലളിതക്ക് മുന്നേ പറന്നു  !! വികാരം ഇളക്കി തകര്‍ന്നു നില്‍കുന്ന അവരുടെ ഇമേജ് ഉയര്‍ത്താനാണ്. കഴിഞ്ഞതവണ കേരളത്തിനു അനുകൂലമായി ചില പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോ ജയലളിത  വമ്പിച്ച പ്രതിഷേധം നടത്തിയിരുന്നു കരുണാനിധി തമിഴ് മക്കളുടെ താല്പര്യങ്ങള്‍ സംരക്ഷികുനില്ല പോലും , വൈക്കോ കേരളത്തിലെ റോഡുകള്‍ ഉപരോധിച്ചു. അവര്‍ക്ക് അവരുടെ രാഷ്ട്രിയമാണ് വലുത് .


കൂടംകുളത്തെ ആണവ നിലയത്തിനെതിരെ സമരം , സത്യഗ്രഹം നടന്നപ്പോ ആദ്യം അതിനെതിരെയുള്ള നിലപാടായിരുന്നു ജയലളിതക്ക് ശേഷം സമരം ശക്തമായി വരുന്നു എന്ന് കണ്ടപ്പോള്‍ അനുകൂലമായി. സുരക്ഷിതമായിരിക്കുന്ന അത്യന്താപേഷിതമായിരിക്കുന്ന  ആണവ നിലയം ഉടന്‍ അടച്ചു പൂട്ടണം എന്ന് കത്ത് എഴുതി കേന്ദ്രത്തെ വിരട്ടി . ഭൂമികുലുക്കം തീരെ കുറഞ്ഞ ഒരു സ്ഥലമാണ് കൂടംകുളം അതില്‍ നിന്നുള്ള വൈദ്യൂതിയുടെ നല്ല ഭാഗം കൈപ്പറ്റുന്ന സംസ്ഥാനമാണ് തമിഴ്‌നാട്  എന്നാലും ഉടന്‍ അടച്ചിടണം എന്ന് വരെ പറയാനുള്ള ജയലളിതയുടെ ആര്‍ജവം ഒരു രാഷ്ട്രിയ മലക്കം മറിച്ചില്‍ ആയിരുന്നു. കത്ത് കിട്ടിയപാടെ പ്രധാനമന്ത്രി അതില്‍ ഇടപെട്ടു കാരണം ആണവനിലയം അടച്ചിടുന്ന കാര്യം ചിന്തിക്കാന്‍ ആവില്ല അങ്ങനെ ഒരു  സ്ഥിതി ഉണ്ടായാല്‍ അത് ചില നയതന്ദ്ര അസ്വസ്ഥതകള്‍ കൂടി സൃഷ്ടിക്കും. അതേ രാഷ്ട്രിയ ഇരട്ടതാപ്പായിരിക്കും തമിഴ് രാഷ്ട്രിയവും കേന്ദ്രവും കാട്ടാന്‍ പോകുന്നതും 

എന്തൊകെ സംഭവിച്ചാലും എന്തൊകെ ആരോകെ പറഞ്ഞാലും കേരളത്തിന്‌ അനുകൂലമായി കേന്ദ്രം ഒരു ചുക്കും ചെയ്യില്ല , തമിഴ് എംപി മാരെ കോണ്‍ഗ്രസിനു എക്കാലതും ആവശ്യമാണ് . അഭിമതനായി  കരുണാധിനി പുറത്തു പോയാല്‍ കയറി കൂടാന്‍ ജയലളിത തയാര്‍ ആണ് കയറ്റാന്‍ കോണ്ഗ്രസും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോടതി എന്നും കോടാലി എന്നുമൊക്കെ പറഞ്ഞുകേന്ദ്രം തടിതപ്പും , അവസരോചിതമായി ഡാമിന്റെ വെള്ളം   ഉയര്‍ത്താന്‍ അവശ്യപ്പെട്ടാല്‍ചിലപ്പോ അതുപോലും കോണ്‍ഗ്രസ്സ്‌ സാധിപ്പിച്ചു കൊടുത്തു എന്നുമിരിക്കും .

ശ്രീലങ്ക  രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ പ്രധാനഭാഗമായിരുന്നത്  കൊണ്ടാണ് ശ്രീലങ്കയ്ക്ക് ആയുദ്ധം  നല്ക്കിയിരുന്നതും എല്‍ ടി ടി ഇ ക്കെതിരെ നിലപാടെടുത്തതും. ഈ വിഷയത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തി കരുണാനിധി കേന്ദ്രത്തെ ഇതില്‍ നിന്നും പിന്മാറ്റുകയായിരുന്നു ഇതു തന്നെ ഉദാഹരണം ഈ അവസരത്തിലാണ് ചൈനയും പാകിസ്ഥാനും അവര്‍ക്ക്  ആയുദ്ധവും മറ്റും നല്‍കി അവരെ വശത്തക്കാന്‍ ശ്രമിക്കുന്നതു....... ദേശസുരക്ഷയെക്കാളും  വലുതാണ്‌ സ്വന്തം സ്ഥാനമാനങ്ങള്‍ എന്ന് കരുതുന്നവരെ നമ്മുക്കെങ്ങനെ വിശ്വസിക്കനാവും.. 


അത് കൊണ്ടൊക്കെ തന്നെ വെള്ളം മാത്രമല്ല   ഡാം ഉള്‍പ്പെടെ കേരളത്തിന്റെ പകുതി കൊടുക്കാം എന്ന് പറഞ്ഞാലും തമിഴ് രാഷ്ട്രിയം സമ്മതിക്കില്ല, എന്നാല്‍  ഭാഷ അടിസ്ഥാനത്തില്‍ വിഭചനം നടത്തുമ്പോ കേരളത്തിന്റെ ഭാഗമായി മാറിയ   ഇടുക്കി ജില്ലയിലെ ചില താലൂക്കുകള്‍ മടക്കി വേണം എന്നുള്ള ഒരു വികാരം തമിഴ് സംഘടനകള്‍  ഇളക്കി വിടുനുണ്ട് . വിഭാചനം വഴി കേരളത്തിനു എന്നും നഷ്ടം മാത്രമേ  ഉണ്ടായിരുന്നുള്ളൂ , ധാരാളമായി നെല്‍കൃഷി ഉണ്ടായിന്ന കന്യാകുമാരി നഷ്ടപ്പെട്ടതോടെയാണ് കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറിയത് .


മുല്ലപ്പെരിയാറിനെ കുറിച്ചുള്ള തമിഴന്റെ  യഥാര്‍ത്ഥ ആശങ്ക ഡാം കൈയില്‍ നിന്നും പോകും എന്നുള്ളതാണ് അതോടെ മാറിവരുന്ന ഭരണകൂടങ്ങള്‍ അവര്‍ക്കാവശ്യമായ ജലം നല്ക്കുമോ എന്നും , പുതിയ ഡാം വരുന്ന പക്ഷം പുതിയ കരാറും വേണ്ടിവരും പുതിയ  പാട്ട വ്യവസ്ഥകളും ആവശ്യമായ വെള്ളത്തിന്‌ വേണ്ട വിലയും നല്ക്കണം എന്നുള്ള ഒരു പൊതു ന്യായവും ഉയരും  ... അതിനാല്‍ ഡാം പണിയാതിരുന്നാല്‍ കരാര്‍ വേണ്ട നിയന്ദ്രണവും കൈയില്‍ നിന്നും പോകുകയുമില്ല...എപ്പടി ഐഡിയ


ഇന്ത്യല്‍ ഒരു യുദ്ധം ഉണ്ടായാല്‍ മരിക്കുന്നതിനെക്കാള്‍ ജനം കേരളത്തില്‍  മരിക്കാന്‍ സാധ്യത ഉണ്ടായിരിക്കുമ്പോ  ഒരു സംസ്ഥാനം മുഴുവന്‍ അതിന്റെ ആശങ്കയില്‍ പെട്ട് തീ തിന്നുമ്പോ അതിനെ കുറിച്ച് ഒരു വകയും ചിന്തിക്കാതെ പ്രവര്‍ത്തിക്കാതെ അതൊകെ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള കാര്യം എന്നുള്ള ഭാവേന അനങ്ങാപാറ നയം സ്തീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വെറുത്തു പോകുന്നു , കേന്ദ്രത്തിന് ഭരണഘടനാപരമായ അധികാരം ഉപയോഗപ്പെടുത്തി എന്ത് കൊണ്ട് ഒരു നിക്ഷപക്ഷ സമീപനം ഇതില്‍ എടുത്തു കൂടാ കേരളത്തോട് വെള്ളം കൊടുക്കാം എന്ന് രേഖയില്‍ എഴുതി നല്‍ക്കാന്‍ പറഞ്ഞ കേന്ദ്രം  എന്ത് കൊണ്ട്  തമിഴ്‌ നാട്ടിനു വെള്ളം കിട്ടിയാല്‍  ഡാം നിര്‍മിക്കാന്‍ അനുവദിക്കാം എന്ന് എഴുതി വാങ്ങുനില്ല.


കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇക്കാര്യത്തില്‍ തികച്ചും നിസങ്കത പുലര്‍ത്തുകയാണ് , ഡി എം കെ പിന്തുണ പിന്‍വലിച്ചാലും കേന്ദ്രത്തിനു പ്രയാസം കൂടാതെ തന്നെ നിലനില്‍ക്കാന്‍ ആവും , മുക്കിനു മുക്കിനു നിന്ന് പ്രസ്താവന്‍ ഇറക്കുന്നതിലൂടെ രാഷ്ട്രിയ ഹിജഡകള്‍  എന്ത് നേട്ടം ആണ് ഉണ്ടാക്കുന്നത് .കേരളത്തിലെ ജനങ്ങളുടെ ജീവന്‍ വച്ച് പന്താടി വിലപേശി  ദൌബര്‍ല്യം ചൂക്ഷണം ചെയ്തു കേരളത്തിന്റെ ചിലവില്‍ ഡാം നിര്‍മിച്ചു ഡാമും വെള്ളവും 999 വര്‍ഷത്തെ  പാട്ട കരാര്‍ അതെപടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആഗ്രഹിക്കുന്ന തമിഴ രാഷ്ട്രിയ കക്ഷികളെ അനുകൂലിക്കുന്ന കേദ്രനയം ജനം പുചിച്ചു തള്ളുന്നു. ഇതാണോ ജനാതിപത്യം ഇതാണോ ജനക്ഷേമം ഇതാണോ  നമ്മുടെ ഭരണ നേതാക്കള്‍   


ആശങ്കയില്‍ ഉറക്കം നഷ്ടപ്പെടുന്നു എന്ന് പറയുന്ന കേരള സര്‍ക്കാര്‍ ഇത്ര കാലമായി എന്ത് ചെയ്തു. കൃത്യമായും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന   തയ്യാറെടുപ്പുക്കളോടെയുള്ള   ഒരു ദുരന്ത നിവാരണ സംവിധാനം ഇതു വരെ ഒരുക്കാന്‍ നമ്മുടെ സര്‍ക്കരുകള്‍ക്ക് സാധിച്ചോ.  ദുരന്തം സംഭവിച്ചാല്‍ ജനത്തെ രക്ഷപ്പെടുത്താനുള്ള  എന്ത് സംവിധാനം ഒരുക്കി. ഇടുക്കിയിലെ പ്രളയം മറ്റു ജില്ലക്കാരെ അറിയിക്കാനുള്ള അലാം സംവിധാനം ഒരുക്കിയോ. എതൊകെ ഭാഗത്തൂടെ ജല പ്രവാഹം ഉണ്ടാക്കും വല്ല തിട്ടവുമുണ്ടോ !  എതൊകെ ഭാഗത്തുകൂടി രക്ഷപ്പെടണം എന്ന് ജനത്തെ ബോധവല്‍ക്കരിച്ചോ ? ഇതു നാല് ജില്ലയുടെ അല്ല ലോകത്തില്‍ നടന്നേക്കാവുന്ന വലിയ ദുരന്തമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ ഇവര്ക്കെന്തു കൊണ്ട് സാധിക്കുനില്ല ...........


ജനമാണ് വലുതെങ്കില്‍ ജനക്ഷേമം ആഗ്രഹിക്കുന്നു എങ്കില്‍ മന്മോഹന്‍ തമ്പുരാന്റെ മുന്നില്‍ സ്വന്തം രാജി കത്തുകള്‍ വലിച്ചെറിഞ്ഞു കൊടുക്കാനുള്ള ആര്‍ജവം നമ്മുടെ   എം എല്‍ എ മാരും എംപിമാരും. കാണിക്കണം .  ഒരു സംസ്ഥാനവും കുറെ ജനങ്ങളും വേണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ......

46 comments:

  1. സത്യത്തിന്റെ തുറന്നു പറച്ചില്‍ ആകുന്നു ഈ ലേഖനം ...ഇവടെ നാം പോരാടുന്നത് മണ്ണിനോ അധികാരത്തിനോ ഒന്നുമല്ല ..ജനിച്ച മണ്ണ് ഒലിച്ച് പോകാതെ അവിടെ സ്വസ്ഥമായി ഒന്ന് ഉറങ്ങാന്‍ ആണ് ...ആര്‍ക്കും ഒന്നും വരുത്തല്ലേ എന്ന് മാത്രം നമുക്ക് പ്രാര്‍ത്ഥിക്കാം ...അതിനായി പ്രയ്തിനിക്കം ...

    ReplyDelete
  2. അനീഷ് ഭായ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.eniyenkilum ethrayum janangalude vikaaram manasilaakki sarkkaaril ninnum oru anukoola nadapadi undaayal mathi.

    ReplyDelete
  3. ഇത് ഒരു വൈകാരിക പ്രശ്നമായി ആണ് തമില്‍ ജനം കാണുന്നത് . അവര്‍ക്ക് കേരളത്തിലെ ജനത്തിന്റെ ജീവന് ഒരു വിലയും ഇല്ലാത്ത പോലെ ആണ് പിന്നെ ഇവിടുത്തെ സര്‍ക്കാരിനെയും അവര്‍ക്ക് വിശ്വാസം ഇല്ല. അതിനു കാരണം അവിടെ ഉള്ള പ്രാദേശിക പാര്‍ടികള്‍ തന്നെ അവരുടെ നില നില്‍പ്പിനു ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ആവശ്യം ആണ് . കോടതി വിധി വരാന്‍ ഇനിയും കാലങ്ങള്‍ എടുക്കും കോടതിക്ക് പുറത്തു ഒരു ധാരണ ഉണ്ടാക്കുക അതാണ് അത്യാവശ്യം കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക . കേരളവും ഇടുക്കിയും കോട്ടയവും എറണാകുളവും ആലപ്പുഴയും ഇന്ത്യയുടെ ഭാഗം ആണ് എന്നു കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം . കഴിഞ്ഞ സര്‍ക്കാരിലെ പ്രേമ ചന്ദ്രനെ പോലെ ക്രീയത്മകമായ് നടപടികള്‍ കേരള സര്‍ക്കാരും എടുക്കുക . വികാരപരമായ പ്രസ്താവനകള്‍ അല്ല വേണ്ടത് . അത് മന്ത്രി മാര് മനസിലാക്കുക ജയലളിതയുടെ കോലം കത്തിച്ചാല്‍ തീരുന്ന പ്രശ്നം അല്ല . അങ്ങനെ ഉള്ള നിലപാടുകള്‍ എരുതീയില്‍ എണ്ണ ഒഴിക്കുന്ന പോല്‍ ആകും അതിനാല്‍ പക്വതയോടെ ശക്തമായ നടപടികള്‍ ഉണ്ടാകണം

    ReplyDelete
  4. ലേഖനം നന്നായിരിക്കുന്നു, സുഹൃത്തേ. നാം നല്ല നിലക്ക് ചിന്തിക്കുന്നു. പ്രശ്നങ്ങള്‍ ഒന്നും വരാതിരിക്കാന്‍ ദൈവം സഹായിക്കട്ടെ - ബന്ധപ്പെട്ടവരെ അതിനു തോന്നിപ്പിക്കട്ടെ.

    ReplyDelete
  5. ഭരിക്കുന്നത്‌ ഒന്നുകില്‍ ആണായിരിക്കണം അല്ലെങ്കില്‍ പെണ്ണായിരിക്കണം
    രണ്ടും അല്ലെങ്കില്‍ ഇങ്ങനിരിക്കും ജയിപ്പിച്ചു വിട്ടോ ഇതുങ്ങളെ ഒക്കെ

    ReplyDelete
  6. കേരളത്തിലെ രാഷ്ട്രീയക്കാർ ഇപ്പോൾ ഒന്ന് ഉണർന്നു തുടങ്ങിയിട്ടുണ്ട്. പാർളമെന്റിനു മുന്നിൽ ഒരുമിച്ചിരുന്നത് ഒരു നല്ല സൂചനയാണ്. എങ്കിലും കാത്തിരുന്നു കാണാം. ജീവൻ അപകടത്തിലായാലും കാത്തിരിക്കാൻ വിധിക്കപ്പെട്ടവരാണല്ലോ സാമാന്യ ജനങ്ങൾ!

    ReplyDelete
  7. ജനം എങ്ങോട്ടെകിലും കൂട്ടമായി പോകുന്നതു കണ്ടാല്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കോമാളി ഊച്ചാളികള്‍ ആണ്‌ നേതാക്കന്മാരെന്നു വീണ്ടും തെളിയിച്ചല്ലൊ.

    ബ്ലോഗര്‍മാര്‍ സമരം തുടങ്ങി വച്ചതു വാര്‍ത്തയായപ്പോള്‍ ഡല്‌ഹിക്കും മറ്റും യാത്ര, പ്രസംഗം ആഹാ എന്തൊരാവേശം ഥൂ

    ReplyDelete
  8. നിങ്ങള്‍ എല്ലാവരും ഇങ്ങനെ ദോഷൈകദൃക്കുകളാകുന്നതില്‍ വിഷമം ഉണ്ട്‌

    മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയാല്‍ ഉള്ള വമ്പിച്ച നേട്ടങ്ങളെ നിങ്ങള്‍ വിലകുറച്ചു കാണരുത്‌

    പൊട്ടുന്നതോടു കൂടി കേരളത്തിന്റെ നടൂക്കുള്ള അഞ്ചു ജില്ലകള്‍ ഇല്ലാതായി അവിടം,എല്ലാം കടല്‍ കൊണ്ടു നിറയും
    അതായത്‌ കേരളം രണ്ടു രാജ്യങ്ങള്‍ ആകും

    രണ്ടു രാജ്യങ്ങള്‍ ഭരിക്കാന്‍ രണ്ടു മന്ത്രിസഭകള്‍, രണ്ടു മുഖ്യമന്ത്രിമാര്‍ രണ്ട്‌ അസംബ്ലി അങ്ങനെ എന്തെല്ലാം നേട്ടങ്ങള്‍?

    പിന്നെ കടലോരപ്രദേശം. ഇപ്പോള്‍ ഉള്ളതിനെകാള്‍ മൂന്നു മടങ്ങു നീണ്ട കടലോരപ്രദേശം,

    അവിടെ മുഴുവന്‍ കടലാക്രമനം തടയാന്‍ കല്ലടിക്കാം -- കല്ലുകള്‍ അടിച്ചു കൊണ്ടെ ഇരിക്കാം

    കടല്‍ത്തീരം കൂടുമ്പോള്‍ മീന്‍പിടിക്കാം. ഇപ്പൊഴുള്ള മീന്‍പിടുത്തക്കാരെല്ലാം ചത്തുപോകും എന്നതു കൊണ്ട്‌ കൂടുതല്‍ തൊഴിലവസരം

    ഗതിയില്ലാതെ ആരെങ്കിലും ഒക്കെ അവശേഷിക്കാം എന്നതു കൊണ്ട്‌ പുനരധിവാസം കേന്ദ്രസഹായം ലോകസഹായം

    ഇങ്ങനെ ഇങ്ങനെ എണ്ണീയാല്‍ ഒടുങ്ങാത്ത ഗുണഫലങ്ങളെ കണ്ടില്ലെന്നു നടിക്കരുത്‌

    ആട്ടെ കാര്യമായി ഒന്നു ചോദിച്ചോട്ടെ

    ഈ ഡാമില്‍ നിന്നുള്ള വെള്ളം തമിഴ്‌നാടിനു ലഭിക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന വഴി താഴ്ത്തുവാന്‍ സാധിക്കുമൊ?
    അതായത്‌ ജലനിരപ്പ്‌ കുറച്ചാലും തമിഴ്‌നാട്ടിലേകു ജലം ഒഴുകത്തക്കവണ്ണം ആക്കുവാന്‍ സാധിക്കുമോ? അതിനെ കുറിച്ച്‌ എന്തെങ്കിലും പഠനം നടത്തുന്നുണ്ടോ?

    ReplyDelete
  9. ആ പറഞ്ഞതു ശരി ആയില്ല ഇന്‍ഡ്യാഹെറിറ്റേജ്‌ chetta.

    ReplyDelete
  10. @ഹെറിട്ടെജ്‌ പണിക്കര്‍ സാറേ : താങ്കളുടെ കമന്റ്‌ വായിച്ചു ഞാന്‍ ചിരിച്ചു പോയി ! പറഞ്ഞതില്‍ ചില സത്യങ്ങള്‍ ഇല്ലാതെ ഇല്ലാ,
    പിന്നെ ആ സാധ്യതകള്‍ കണ്ടുപിടിത്തങ്ങള്‍ വല്ലാത്തത് തന്നെ. ഇതൊന്നു ഇടുക്കിയിലോ മറ്റോ ചെന്ന് നിന്ന് പറഞ്ഞെക്കല്ലേ അങ്ങനെ ഉണ്ടായാല്‍ പിന്നെയും ഞാന്‍ ദുഖികേണ്ടി വരും ഇടക്ക് കണ്ടിലല്ലോ എന്നല്ല ഇന്നി പണിക്കര്‍ സാര്‍ ഇങ്ങോട്ട് വരില്ലല്ലോ എന്ന് , അവര്‍ മുല്ലപ്പെരിയാറില്‍ എടുത്തിട്ടു ക്രിയ നടത്തും !! ഹ ഹ

    പഥികന്‍ , സജീം തട്ടത്തുമല , പ്രീത അഭിപ്രായങ്ങള്‍ക്ക് നന്ദി വീണ്ടും വരുക

    ReplyDelete
  11. പുതിയ ഡാമുണ്ടാക്കൽ, ജല നിരപ്പ് കുറയ്ക്കൽ, ഡാം ഡീ-കമ്മീഷൻ ചെയ്യൽ എന്നതൊക്കെ ചർച്ചകളും കേസും കൂട്ടങ്ങളുമൊക്കെ ആവശ്യമുള്ള കാര്യങ്ങളാണ്. അതൊക്കെ എന്ന് കഴിയും എന്ന് നടക്കും എന്നൊന്നും നമുക്കാർക്കും പറയാനാവില്ല. നമ്മളിനി ചെയ്യേണ്ടത് ഒരു ദുരന്തം ഉണ്ടായാൽ (ആത് ആരും ആഗ്രഹിക്കുന്നുല്ലെങ്കിൽ‌പ്പോലും) അതിനെ നേരിടാനുള്ള മാർഗ്ഗങ്ങളെപ്പറ്റി മനസ്സിലാക്കിവെക്കുകയും പ്രചരിപ്പിക്കുകയും നടപടികൾ എടുക്കുകയുമാണ്. എങ്ങനെ രക്ഷപ്പെടാം, തുടർന്ന് എങ്ങനെ മുന്നോട്ട് നീങ്ങാം എന്നതൊക്കെയാണ് ഇനിയങ്ങോട്ട് ചർച്ചയാകേണ്ടത്. അതിനായുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. ഒരു അപകടം ഉണ്ടായിട്ടല്ല, ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്. ആരെയും ഭയപ്പെടുത്താനല്ല ഇതൊക്കെ പറയുന്നത്. ഇടുക്കി ജില്ലയിൽ ആവശ്യത്തിലധികം ഭയത്തോടെ തന്നെയാണ് ജനജീവിതം. രക്ഷാമാർഗ്ഗങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയാൽ അവർക്ക് അൽ‌പ്പം ധൈര്യം ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

    ReplyDelete
  12. നിരക്ഷരന്‍ അപ്പറഞ്ഞതു കാര്യം

    പണ്ട്‌ സ്കൈലാബ്‌ വീഴും എന്നു കേട്ടപ്പോള്‍ അതു തന്റെ തലയില്‍ തന്നെ വീഴും എന്ന മട്ടില്‍ ഉള്ള കളി ആയിരുന്നല്ലൊ നാം കണ്ടത്‌

    പക്ഷെ സാധാരണയില്‍ കവിഞ്ഞ കാലം നില നിന്ന ഒരു ഡാം പരിസരത്തു ജീവിക്കുനവര്‍ക്കു അപകടം ഉണ്ടാകതിരിക്കുവാന്‍ ഉള്ള മുങ്കരുതൗകള്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്യണം എങ്കില്‍ ഇതുപോലെ ഉള്ള പീപ്പിടികള്‍ കാട്ടേണ്ടി വര്‍ന്നു എന്നുള്ളത്‌ കഷ്ടം

    ReplyDelete
  13. നിരക്ഷരനോട്‌ ഒരു കാര്യം കൂടി
    കര്‍ണ്ണാടകയിലെ തുംഗഭദ്ര ഡാമില്‍ നിന്നും ജലം ആന്ധ്രയിലേക്കു കൊണ്ടു പോകുന്നത്‌ കനാല്‍ വഴി ആണ്‌ ആ കനാലിലേക്ക്‌ ജലം പമ്പ്‌ ചെയ്താണു കയറ്റുന്നത്‌ അതായത്‌ ഉയരത്തിലേക്കാണെന്ന്
    അതുപോലെ മുല്ലപ്പെരിയാറിലെ ജലവും പമ്പ്‌ ചെയ്ത്‌ തമിഴ്‌ നാട്ടിലേക്ക്‌ എത്തിക്കാം എങ്കില്‍ ജലനിരപ്പ്‌ താഴ്ത്തുവാന്‍ സാധിക്കുമല്ലൊ
    അതുപോലെ എന്തെങ്കിലും പഠനങ്ങള്‍ നടക്കുന്നുണ്ടൊ?

    ReplyDelete
  14. @ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage - മുല്ലപ്പെരിയാർ ഡാമിനെപ്പറ്റി നടക്കുന്ന പഠനങ്ങളെപ്പറ്റി മാത്രമേ എനിക്കറിയൂ. അത് തന്നെ വലിഞ്ഞിഴയുകയാണ്, ഇഴയ്ക്കുകയാണ്. പുതിയ ഡാം വേണ്ട, ഡാമുകൾ എല്ലാം ഇന്നല്ലെങ്കിൽ നാളെ ജനങ്ങൾക്ക് ഭീഷണി തന്നെയാണ് എന്നുപറഞ്ഞ് മറ്റൊരു അഭിപ്രായവും പ്രചരിക്കുന്നുണ്ട്. അവർ പറയുന്നതും ഇത്തരം മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ജലം തമിഴ്‌നാടിന് കൊടുക്കണം എന്നാണ്. പക്ഷെ പുതിയ ഡാം ഉണ്ടാക്കിയിട്ട് വെള്ളം തരാമെന്ന് പറഞ്ഞിട്ട് പോലും സമ്മതിക്കാത്ത തിമിഴനെ ഈ പുതിയ ആശയം (അത് എത്ര പ്രായോഗികം ആയാലും) പറഞ്ഞ് മനസ്സിലാക്കുന്നത് എങ്ങനെയാണെന്ന് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.

    ReplyDelete
  15. രണ്ടു പേരും പറഞ്ഞതിനോട് പുണ്യവാളനും യോജിപ്പാണ് ഇപ്പോ പൊട്ടും പൊട്ടും എന്ന് പറഞ്ഞു ഭീതി പടര്‍ത്തുന്നവര്‍ അതിനെ സധൈര്യം നേരിടുന്നതിനുള്ള ഒരു മുന്ക്കരുതാലോ സന്നാഹമോ ഒരുക്കുനില്ല അതിനു വേണ്ടി പ്രചാരണം നടത്തുനില്ല ജനത്തെ വിശ്വം വീണ്ടു എടുക്കുനില്ല എപ്പോ ആര്‍ക്കും ഒരു കാര്യത്തിലും ഒരു രൂപവുമില്ല വേദനയുണ്ട് .......

    ReplyDelete
  16. "ഈ പുതിയ ആശയം (അത് എത്ര പ്രായോഗികം ആയാലും) പറഞ്ഞ് മനസ്സിലാക്കുന്നത് എങ്ങനെയാണെന്ന് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. "

    വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ ഭരിക്കുന്നതിനു പകരം മൂന്നാം ക്ലാസും ഗുസ്തിയും മുതലുള്ള എമ്പോക്കികളെ ഭരിക്കാന്‍ തെരഞ്ഞെടുത്താല്‍ മതി എന്നു തീരുമാനിക്കുന്നതിനു മുന്‍പ്‌ ആലോചിക്കണമായിരുന്നു അല്ലെ
    ഇനി എന്തു ചെയ്യും അവര്‍ക്കു വോട്ടുബാങ്കല്ലെ വേണ്ടത്‌ അതിനു വിവരമില്ലാത്തവര്‍ ധാരാളം ഉണ്ട്‌

    ReplyDelete
  17. ഞാനിതൊന്നു ഷെയര്‍ ചെയ്യുന്നു, ഫേസ്ബുക്കില്‍.ഇനിയും വായിക്കാത്തവര്‍ക്ക് വേണ്ടി.

    ReplyDelete
  18. വളരെ നല്ല ലേഖനം ആണിത്.....
    ചില കാര്യം കൂടി കൂട്ടി ചേര്‍ക്കേണ്ടതുണ്ട് .136 അടിയില്‍ നിന്ന് എങ്ങനെ വെള്ളം കുറയ്ക്കാം, അതിനായി എന്തെങ്കിലും പ്രതി വിധി കണ്ടു പിടിച്ചിട്ടുണ്ടോ?,ഭ്രംശ മേഘലയില്‍ വീണ്ടും ഒരു പുതിയ അണക്കെട്ട് കെട്ടുന്നത് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാക്കുമോ?,പുതിയ അണക്കെട്ട് കേരളത്തിനു ഉണ്ടാക്കാന്‍ തമിള്‍ നാടിന്റെ അനുമതി വേണോ?,കരാറില്‍ ഇല്ലാത്ത രീതിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ എന്ത് കൊണ്ട് കേരളം നോക്ക് കുത്തി ആയി നിന്ന്? പാട്ട കരാര്‍ റദ്ധാക്കാന്‍ കേരളത്തിനു കഴിയില്ലേ ? ഇത്യാതികള്‍ കൂടി ചര്‍ച്ച ചെയ്യപെടണം.

    കൂടാതെ ഈ പ്രശനം പരിഹരിക്കാന്‍ ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ശേഖരിക്കുക. അത് ഭരണാധികളുടെ ശ്രദ്ധയില്‍ പെടുത്തുക.ചര്‍ച്ചകള്‍ പൊടി പൊടിക്കുന്നതല്ലാതെ ലേഖനത്തില്‍ സൂചിപ്പിച്ച പോലെ ഡാം പൊട്ടിയാല്‍ എടുക്കേണ്ട അടിയന്തിര കാര്യങ്ങള്‍ ഏതു വരെ ആയി എന്നത് ഒരു സമസ്യ ആയി ഇപ്പോഴും തുടരുന്നു.

    ReplyDelete
  19. പ്രിയപ്പെട്ട പുണ്യവാളന്‍,
    സമകാലീന പ്രസക്തിയുള്ള വിഷയം ഗഹനമായി കൈകാര്യം ചെയ്തതിനു അഭിനന്ദനങ്ങള്‍!
    വിവേകത്തോടെ,പ്രാര്‍ത്ഥനയോടെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.
    സസ്നേഹം,
    അനു

    ReplyDelete
  20. >>ജനമാണ് വലുതെങ്കില്‍ ജനക്ഷേമം ആഗ്രഹിക്കുന്നു എങ്കില്‍ മന്മോഹന്‍ തമ്പുരാന്റെ മുന്നില്‍ സ്വന്തം രാജി കത്തുകള്‍ വലിച്ചെറിഞ്ഞു കൊടുക്കാനുള്ള ആര്‍ജവം നമ്മുടെ എം എല്‍ എ മാരും എംപിമാരും കാണിക്കണം.<<ജനമാണ് വലുതെങ്കില്‍ അല്ലെ !! ജനക്ഷേമം ആഗ്രഹിക്കുന്നു എങ്കില്‍ അല്ലെ !!! ഒരു പ്രതീക്ഷയും ഇല്ലാതായി... അതിനിടെ അച്ചുമാമയുടെ പ്രസ്താവന കണ്ടില്ലേ !!! ഇതിനും മാത്രം പണം ജനങ്ങളില്‍ നിന്നും സമാഹരിക്കും എന്ന് പറയാന്‍ ആ മനുഷ്യന് എങ്ങനെ കഴിയുന്നു! അപ്പൊ കേന്ദ്രത്തിനോ തമിഴ്നാടിനോ ഇതിലൊരു പങ്കുമില്ലേ!!

    ReplyDelete
  21. @ Indiaheritage പണിക്കര്‍ സാറേ :താങ്കളുടെ വികാരം മനസിലാക്കുന്നു ഇത്തരം സ്ഥിതിഗതികളില്‍ താങ്കള്‍ വളരെ രൂക്ഷമായി നേതാകളെ വിമര്‍ശിക്കാറുണ്ട് അഭിപ്രായത്തിനു നന്ദി

    @ ശ്രീജ : സന്തോഷമേ ഉള്ളൂ ഞാന്‍ അത്ര വല്യ കാര്യം കണ്ടെത്തലുകള്‍ ഒന്നും നടത്തിയിട്ടില്ല എങ്കിലും, നമ്മുടെ കൂടെ പിറപ്പുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം പോരാടാം എന്റെ ഈ ബ്ലോഗ്‌ പോസ്റ്റ്‌ പലരും പല സൈറ്കളില്‍ ഉള്ള്പ്പെടുത്തിയതായി കണ്ടു എല്ലാവര്ക്കും നന്ദി

    @കാല്പാടുകള്‍ : താങ്കളുടെ സംശയങ്ങള്‍ക്ക് ഉത്തരം

    1. (136 അടിയില്‍ നിന്ന് എങ്ങനെ വെള്ളം കുറയ്ക്കാം, അതിനായി എന്തെങ്കിലും പ്രതി വിധി കണ്ടു പിടിച്ചിട്ടുണ്ടോ? )

    വെള്ളം ഇടുക്കി ഡാമിലേക്ക് തുറന്നു വിട്ടു കുറച്ചു കൊണ്ട് വരാം അതിനു ഇരുപത്തിനാലും മണിക്കറം തുറന്നു വിട്ടാല്‍ തന്നെ പത്ത് ദിവസം കൊണ്ട് മാത്രമേ വെള്ളം നൂറ്റി ഇരുപതു അടിയിലേക്കുതാഴുകയുള്ളൂ ,ഇപ്പോ ശേഖരിക്കപ്പെട്ടിരിക്കുന്നത് ഇരുപത്തി ഒന്ന് കോടി ക്യുബിക മീറ്റര്‍ വെള്ളം ആണ് ഒരു ദിവസം തുറന്നു വിടാന്‍ കഴിയുന്നത് അമ്പതു ലക്ഷം ക്യുബിക് മീറ്റര്‍ വേളം മാത്രം. പിന്നെ തമിഴ്‌ നാട്ടിലേക്കും വെള്ളം തിരിച്ചു വിടാം തമിഴ്‌ നാട്ടില്‍ മഴ ആണെന്ന് തോനുന്നു അങ്ങനെ എങ്കില്‍ വെള്ളം അവര്‍ കൊണ്ട് പോകില്ല സാധാരണ അവര്‍ അങ്ങനെ വെള്ളം കൊണ്ട് പോയാണ് ഡാമില്‍ ജല നിരപ്പ് ഉയര്‍ത്താതെ നില നിര്‍ത്തുന്നത് തന്ത്രപരമായി

    2. ഭ്രംശ മേഘലയില്‍ വീണ്ടും ഒരു പുതിയ അണക്കെട്ട് കെട്ടുന്നത് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാക്കുമോ?

    പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു കുറെ കൂടി വിശ്വാസമുള്ള ബലമുള്ള ഒരു അണക്കെട്ട് പണിയാന്‍ ആവും

    3.പുതിയ അണക്കെട്ട് കേരളത്തിനു ഉണ്ടാക്കാന്‍ തമിള്‍ നാടിന്റെ അനുമതി വേണോ?

    ഒരു കരാന്‍ നിലനില്‍ക്കുകയല്ലേ അപ്പൊ പിന്നെ കരാര്‍ അവസാനിപ്പിക്കാതെ അത് പൊളിക്കാന്‍ ആവിലല്ലോ

    4. കരാറില്‍ ഇല്ലാത്ത രീതിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ എന്ത് കൊണ്ട് കേരളം നോക്ക് കുത്തി ആയി നിന്ന്?

    അത് പിന്നെ നമ്മുടെ ഭരണസാരഥികള്‍ക്ക് ഇതിലൊന്നും ആയിരുനിലല്ലോ ശ്രദ്ധ , മാദ്ധ്യമങ്ങളും ജനങ്ങളും ഏറ്റെടുത്തപ്പോള്‍ അല്ലെ ഇതിനു പിന്നാലെ തുങ്ങി ഇറങ്ങിയത് കഴിഞ്ഞ തവണ മന്ദ്രിയായിരുന്ന പ്രേമചന്ദ്രന്‍ മാത്രമാണ് മുല്ലപ്പെരിയാറിന് വേണ്ടി കുറെ ഓക്കേ ശ്രമിച്ചതും അനുകൂലമായ പലതും നേടി എടുക്കാന്‍ ആയതും .

    5. പാട്ട കരാര്‍ റദ്ധാക്കാന്‍ കേരളത്തിനു കഴിയില്ലേ ?

    999 വര്‍ഷത്തെ പാട്ടക്കരാര്‍ അവസാനിപ്പിക്കാന്‍ രണ്ടു കൂട്ടരും ഒരു മിച്ചു നില്കണ്ടേ അല്ലായിരുന്നു എങ്കില്‍ സ്വതന്ദ്രം കിട്ടിയ അവസരത്തില്‍ അത് ചെയ്യണം ആയിരുന്നു അച്യുതമേനോന്‍ ഈ കരാര്‍ 1970 പുതുക്കി നല്ക്കിയതും കൂടെയാണ് അതോടെയാണ് വൈദുതി ഉല്‍പ്പാദിപ്പിക്കാനുള്ള അനുമതി കൂടി അതില്‍ ചേര്‍ത്ത് കൊടുത്തു ... വര്ഷം 1200 കോടി രൂപ വരുമാനം മുല്ലപ്പെരിയാര്‍ ഡാം വഴി തമിഴ്‌ സര്‍ക്കാര്‍ ഉണ്ടാക്കുന്നു കേരളത്തിനു കിട്ടുന്നത് 30 ലക്ഷം രൂപ , എത്ര വെള്ളം കൊണ്ട് പോകാന്‍ ആവുമോ അത്രയും കൊണ്ട് പോകുന്നു സ്വന്തം മുതലായി നിയന്ത്രണം മുഴുവന്‍കൈയില്‍ ഇരിക്കുകയല്ലേ

    @ അനുപമ : സന്തോഷം

    @ ലിപി ചേച്ചി : അച്ചുമ്മാന്‍ അങ്ങനെ പലതും പറയും തിരഞ്ഞെടുപ്പ് വരുകയല്ലേ ... നമ്മള്‍ ചിലവാക്കി നിര്‍മിച്ചു അങ്ങ് കൊടുക്കാന്‍ അല്ലെ കേന്ദ്രം പറയുന്നേ അതും കാത്തു ഇരിക്കുകയല്ലേ തമിഴ്‌ സര്‍ക്കാര്‍ ജനം പാവം അവര്‍ ഇതു വലതും മനസിലാക്കുണോ .....

    അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ മാന്യ സുഹൃത്തുകള്‍ക്കും എന്റെ നന്ദിയും സന്തോഷവും അറിയിക്കുന്നു നല്ലൊരു നാളേക്ക് വേണ്ടി നമ്മുക്ക് ഒരുമിച്ചു പോരാടാം ജയ് ഹിന്ദ്‌

    ReplyDelete
  22. പുണ്യവാളന്‍ കാല്‍പ്പാടുകള്‍ക്കുവേണ്ടി നടത്തിയ അരുളപ്പാടുകള്‍ കൂടി ബ്ലോഗിനോടൊപ്പം കൊണ്ട് പോയി ഷെയര്‍ ചെയ്യുന്നു. എന്‍റെ സംശയങ്ങള്‍ കൂടി ആണ് ഇതൊക്കെ.

    ReplyDelete
  23. @ശ്രീജ : വളരെ സന്തോഷം ഇനിയും വല്ല സംശയവും ഉണ്ടേ ചോദിയ്ക്കാന്‍ മടിക്കണ്ട. പുണ്യവാളന്‍ ഈ വിഷയത്തില്‍ ബിരുദം എടുത്തു കഴിഞ്ഞു ...

    ReplyDelete
  24. "പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു കുറെ കൂടി വിശ്വാസമുള്ള ബലമുള്ള ഒരു അണക്കെട്ട് പണിയാന്‍ ആവും "
    പുണ്യാളന്‍ ജി

    പഴയ രീതിയില്‍ ചുര്‍ക്ക ചുണ്ണാമ്പ്‌ ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്‌ ഒരു പ്രത്യേകത ഉണ്ട്‌. കാലപ്പഴക്കം കൊണ്ട്‌ ആ മിശ്രിതത്തിന്‌ ഉറപ്പു കൂടുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ടായിരിക്കണം 50 കൊല്ലം ജീവിതകാലം പറഞ്ഞ ഡാം 115 കൊല്ലമായിട്ടും നിലനില്‍ക്കുന്നത്‌.

    പക്ഷെ സിമന്റുയോഗിച്ചുള്ള പുതിയ വിദ്യ ഉണ്ടല്ലൊ അതിന്‌ നേരെ തിരിച്ചാണ്‌ കാലപ്പഴക്കം കൊണ്ട്‌ ഉറപ്പു കുറയുകയാണ ചെയ്യുന്നത്‌

    ഹ ഹ ബിരുദം തിരിച്ചെടുത്തിരിക്കുന്നു :)

    ReplyDelete
  25. Indiaheritage പണിക്കര്‍ സാറേ : അത് ശരി അപ്പൊ ഇപ്പോഴും അതിനു ബലം കൂടി കൂടി വരുന്നു എന്നോ ഹ ഹ

    ചുണാമ്പിന്റെ പ്രേതെകത എനിക്ക് അറിയാം അത് വായുവുമായി സംയോജിത് ബലം വര്‍ദ്ധിപ്പിക്കും സിമെന്റ് വലിഞ്ഞു മുറുക്കി പൊടിഞ്ഞു പോകും പക്ഷെ എല്ലാത്തിനും ഇല്ലെ ഒരു ഒരു expire ടൈം .......സാറെ , ബിരുദം തിരിച്ചെടുക്കും പോലും പെണ്‍പ്പിള്ളാരുടെ മുന്നില്‍ ഇത്തിരി ആള്‍ ആകാമെന്ന് കരുതിയപ്പോ ഹും ഒരു ചുണാമ്പും ആയി വന്നിരിക്കുവാ അല്ലെ

    ReplyDelete
  26. പുണ്യാളന്‍ ജി

    അതു തന്നെ അതു തന്നെ 50 കൊല്ലം ജീവിതകാലം പറഞ്ഞ സിമന്റ്‌ ഡാം ചിലപ്പോള്‍ 20 കൊല്ലം കൊണ്ട്‌ പൊടി ആകും പക്ഷെ ചുണ്ണമ്പു ഡാം അതില്‍ കൂടൂതല്‍ കാലം നിലനില്‍ക്കും എന്ന്. എല്ലാക്കാലവും നില്‍ക്കുന്നത്‌ ബ്രഹാമല്ലെ ഉള്ളു

    ഹ ഹ ബിരുദം തിരികെ നല്‍കിയീരിക്കുന്നു :)

    ReplyDelete
  27. aashamsakal panku vaikkunnu....... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

    ReplyDelete
  28. പുണ്യാളന്‍ ജി

    ആട്ടെ ഈ മറുമൊഴി ചത്തുപോയൊ കാണുന്നില്ലല്ലൊ എന്തു പറ്റി എന്നറിയുമൊ?

    ReplyDelete
  29. Indiaheritage പണിക്കര്‍ സാറേ : ബിരുദം തിരുകെ ഏല്‍പ്പിച്ചത് നന്നായി ടാങ്ങ്സ്

    മറുമൊഴി എന്ന് ഉദ്ദേശിച്ചത് സൈറ്റ് ആണോ അതിനെ കുറിച്ച് എനിക്ക് അറിയില്ല , ബ്ലോഗ്‌കുട്ടില്‍ പോലും എപ്പോ എന്റെ സൈറ്റ് ചേര്‍ക്കാന്‍ എനിക്ക് ആവുനില്ല എന്താണോ എന്തോ? അതെ ഞാന്‍ njanpunyavalan@gmail.com കാണും ഗൂഗിള്‍ ടാല്കില്‍ വായെന്നെ വല്യ ആളായി എഇക്കുവാ ജിമെയില്‍ ഒന്നും ഇല്ലേ ഹും

    ReplyDelete
  30. പുണ്യാളന്‍ ജി
    മറുമൊഴി കമന്റ്‌ അഗ്രിഗേറ്ററില്‍ കമന്റുകള്‍ കണ്ട്‌ പല ബ്ലോഗും കാണാമായിരുന്നു
    കുറച്ചു നാളുകളായി കാണാനില്ല
    അല്ല അതു കൊണ്ട്‌ മനഃസമാധാനവും ഉണ്ട്‌ - പല ചെറ്റത്തരങ്ങളും കാണേണ്ടി വരുന്നില്ലല്ലൊ

    ഓഫീസില്‍ ജി ടാക്കൊന്നും ഇല്ല വീട്ടില്‍ എത്തിയാല്‍ പിന്നെ അതിനു നേരവും ഇല്ല

    ഇതു പണിക്കിടയില്‍ അല്‍പ അല്‍പ സമയം ഫ്രീ കിട്ടുമ്പോള്‍ ഉള്ള വേല അല്ലെ :)

    ReplyDelete
  31. പണിക്കര്‍ സാറേ : മനസമാധാനം ഉണ്ടേ പിന്നെ എന്നാത്തിനാ മറുമൊഴി കാണാന്‍ ഇല്ലാ എന്നും അന്വോഷിച്ച് ഇറങ്ങിയെ , പുണ്യവാളന്റെ ബ്ലോഗുകള്‍ വെറുതെ കിടക്കുമ്പോള്‍ വേറെ എന്ത് ആനന്ദം വേണം എന്റെ കൊച്ചു പണിക്കരെ

    സര്ക്കാര് ചിലവില്‍ ആണല്ലേ ബ്ലോഗിങ് ഉം ഉം ഉം നടക്കട്ടെ !!

    ReplyDelete
  32. സര്‍ക്കാരല്ല പ്രൈവറ്റാണേ
    "പുണ്യവാളന്റെ ബ്ലോഗുകള്‍ വെറുതെ കിടക്കുമ്പോള്‍ വേറെ എന്ത് ആനന്ദം വേണം എന്റെ കൊച്ചു പണിക്കരെ
    "

    അതുകൊണ്ടല്ലെ ഇവിടെ കിടന്നു തന്നെ കളിക്കുന്നത്‌ ഹ ഹ ഹ :)

    ReplyDelete
  33. സമകാലിനം
    മരണത്തെ മുന്നില്‍ കണ്ടു കഴിയുന്ന
    ജനതക്ക് ഒരു ആശ്വാസം പകരാന്‍ ആരുമില്ലല്ലോ

    ReplyDelete
  34. ശ്രീ പി ജേ ജോസഫ്‌ എന്തിനാണിത്ര വൈകാരികമായി പ്രതികരിക്കുന്നത്?
    അദ്ദേഹം കേരളത്തിലെ ഇതുമായി ബന്ധപെട്ട വകുപ്പ് മന്തിയല്ലേ?
    മന്ത്രി സ്വന്തം ജനത്തെ എന്തിനു വീണ്ടും വീണ്ടും പേടിപ്പിക്കുന്നു ?
    ജനത്തിന് എന്ത് ചെയ്യാന്‍ പറ്റും?
    ഇത്തരം പ്രശ്നങ്ങളില്‍ ജനത്തെ രക്ഷിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ് ! പ്രസ്താവനയോ ക്യാമറക്ക് മുമ്പിലെ വികാരപ്രകടനമോ അല്ല ഒരു ഭരണാധികാരി കാട്ടേണ്ടത്‌? പ്രവര്‍ത്തിയാണ്?
    മള്‍ടി കളറില്‍സ്വന്തം ഫോട്ടോ അച്ചടിച്ച്‌ വിതരണം നടത്തി, സ്വന്തം നിലനില്‍പ്പ്‌ ഈ സമയത്തും അരക്കിട്ടുര്രപ്പിക്കുകയാണോ അദ്ദേഹം?
    ഈ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറല്‍ ആയി അവരോധിച്ചിരിക്കുന്ന ശ്രീ ദെന്‍ടപാനി മുല്ലപ്പെരിയാര്‍ കേസില്‍ മുന്‍പ് തമിഴ് നാടിനു വേണ്ടി വാദിച്ചിരുന്ന ആളാണ്‌.........
    കുറഞ്ഞ പക്ഷം ഇയാളെ എങ്കിലും ചെവിക്കു പിടിച്ചു പുറത്താക്കാന്‍ ഈ മന്തിക്ക് ആര്‍ജവം ഉണ്ടാവണം !
    തമിഴ് നാട് ഗവണ്മെന്റ് മുല്ലപ്പെരിയാറിന് വേണ്ടി ഓഡിറ്റ്‌ ചെയ്യാത്ത കണക്കില്‍ 200 കോടി ബട്ജെട്ടില്‍ വകയിരുതുന്നുവെന്നു കേള്‍ക്കുന്നു , ഇതിന്റെ ഉപഭോക്താക്കള്‍ കേരളത്തിലല്ലാതെ മറ്റെവിടെ ?
    വേറെയും ദന്ടപാണിമാര്‍ എത്ര പേര്‍ ഈ സര്‍ക്കാര്‍ ശംബലം കൊടുത്തു നിയമിചിട്ടുന്ടെന്നു അന്വേഷിക്കണം........
    എന്നിട്ട് മതി ഈ വികാര പ്രകടനം !

    ReplyDelete
  35. പ്രമോദ്‌ : 1. ശ്രീ പി ജേ ജോസഫ്‌ എന്തിനാണിത്ര വൈകാരികമായി പ്രതികരിക്കുന്നത്?അദ്ദേഹം കേരളത്തിലെ ഇതുമായി ബന്ധപെട്ട വകുപ്പ് മന്തിയല്ലേ?

    അതെ ആയതു കൊണ്ടാണല്ലോ പ്രതിക്കരിക്കുന്നെ അല്ലെ മലയാളി ചോദിക്കില്ലേ ഇവിടെയൊരു വെള്ളം മന്ത്രി ഉണ്ടോ അയാള്‍ വെള്ളം അടിച്ചു കിടക്കയാണോ എന്ന്

    2.മന്ത്രി സ്വന്തം ജനത്തെ എന്തിനു വീണ്ടും വീണ്ടും പേടിപ്പിക്കുന്നു ? മന്ദ്രിയല്ലേ കുറെ കാലമായി ഇമേജ് ഓക്കേ ടം ആണ് അതൊകെ ഒന്നുയര്ത്തി ഷൈന്‍ ചെയണ്ടേ ! സ്വന്തം ജനമാണ് എന്ന് വിചാരം ഈ കാലത്തു എത്ര രാഷ്ട്രിയ കുബുദ്ധികല്‍ക്കുണ്ട്

    3. ജനത്തിന് എന്ത് ചെയ്യാന്‍ പറ്റും?

    ഡാം പൊട്ടി പൊളിഞ്ഞു പാഞ്ഞു വന്നാല്‍ മുന്നില്‍ നെഞ്ചും നെളിഞ്ഞു നിന്ന് ചക്കാന്‍ പറ്റും എന്താ അത് പോരെ

    4. ഇത്തരം പ്രശ്നങ്ങളില്‍ ജനത്തെ രക്ഷിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ് ! പ്രസ്താവനയോ ക്യാമറക്ക് മുമ്പിലെ വികാരപ്രകടനമോ അല്ല ഒരു ഭരണാധികാരി കാട്ടേണ്ടത്‌? പ്രവര്‍ത്തിയാണ്?

    എന്ത് ചെയ്യാന്‍ മാഷേ അങ്ങനെ ഓക്കേ ആഗ്രഹിക്കാന്‍ അല്ലെ പറ്റൂ

    5 . മള്‍ടി കളറില്‍സ്വന്തം ഫോട്ടോ അച്ചടിച്ച്‌ വിതരണം നടത്തി, സ്വന്തം നിലനില്‍പ്പ്‌ ഈ സമയത്തും അരക്കിട്ടുര്രപ്പിക്കുകയാണോ അദ്ദേഹം?

    ഉം ഉം ഉം ഉം ഉം ഉം


    താങ്കള്‍ പറഞ്ഞതിനോട് എല്ലാം യോജിക്കുന്നു എല്ലാം ശരിയുമാണ് എത്രയും വിശാലമ വിശദ മായ ഒരു കമന്റ്‌ ഇട്ടതില്‍ നന്ദി

    പണിക്കരെ : എത്ര എത്ര സാദ്ധ്യതകള്‍ അല്ലെ പുണ്യവാളന്റെ ബ്ലോഗുകള്‍ നല്‍ക്കുന്നത് ഹ ഹ ഹ ആശംസകള്‍

    ReplyDelete
  36. പുണ്ണ്യവാളനെ അരിഞ്ഞു. ഇവിടെ ചേർന്നു. ആശംസകൾ.....

    ReplyDelete
  37. പുണ്ണ്യവാളനെ അരിഞ്ഞു എന്നല്ല. “അറിഞ്ഞു” എന്നാണ്.

    ReplyDelete
  38. പുണ്യവാളന്‍ പകര്‍ന്ന ഉള്വെളിച്ചങ്ങള്‍ക്കു നന്ദി
    വീണ്ടും വന്നു പോകാം, അണക്കെട്ടു പൊട്ടിയില്ലെങ്കില്‍ ....

    ReplyDelete
  39. മഹാനഗരങ്ങളിൽ ഒരു കാർ മറ്റൊന്നിനിടിച്ചാൽ പിന്നെ നിരനിരയായി കാറുകൾ പിറകെ വന്നിടിച്ച് തകരും. കേരളത്തിലത് ഒരു ഡാം പൊട്ടിയാൽ പിറകിലുള്ള പല ഡാമുകൾ തകരുന്ന അവസ്ഥ. പിന്നെ ഒന്നുമുണ്ടാവില്ല ബാക്കി. കറണ്ടോ ജോലിയോ, കൂലിയോ ഒന്നുമുണ്ടാവാനിടയില്ല. ഒരു ഉയിർത്തെഴുന്നേൽ‌പ്പിനുള്ള ആർജ്ജവവും ഈ നാട്ടിലെ ജനതക്ക് നഷ്ടമായിരിക്കുന്നു.
    വോട്ടിടുന്നതിലപ്പുറം പൊതു ജനത്തിനു വേറെന്തെങ്കിലും ചെയ്യാൻ വഴിയൊന്നുമില്ല. അവരെ നയിക്കേണ്ടവർക്ക് ഇതൊന്നും കാര്യവുമല്ലെന്ന് തോന്നുന്നു. ഐസ്ക്രീമും നുണഞ്ഞിരിക്കുന്ന പൊതു ധാരയെ വിട്ട് ഒരു കൂട്ടായ്മ ഉണ്ടാക്കേണ്ട കാലം നേരത്തെ കഴിഞ്ഞിരിക്കുന്നു. അടച്ച മുറിയിലെ കമ്പ്യൂട്ടറിനു മുൻപിൽ പുറം ലോകത്തെ കാര്യം പറഞ്ഞും, പലരേയും കുറ്റപ്പെടുത്തിയും നേരം കളയാനല്ലാതെ എന്തെങ്കിലും ചെയ്യാൻ പറ്റുന്ന അവസ്ഥയിൽ എത്ര പേർ ഉണ്ട്? ബ്ലോഗർമാർ മാത്രം വായിക്കുന്ന ബ്ലോഗുകളിലെ മുല്ലപ്പെരിയാർ പൊട്ടുകയില്ല. പുറത്ത് പൊട്ടാൻ നിൽക്കുന്ന ഒരു ജല ബോംബുണ്ട്. അത് പൊട്ടിയാൽ പിന്നെ ബ്ലോഗുമില്ല ഒന്നുമില്ല. അത് നിർവീര്യമാക്കാൻ ഒരു കൂട്ടായ്മ ആഹ്വാനം ചെയ്യാൻ ആരെങ്കിലുമുണ്ടോ? അല്ലെങ്കിൽ ഉറങ്ങുന്നവരെ ഉണർത്താൻ? ഇപ്പോൾ കാണുന്ന ആവേശം തണുക്കാതെ നോക്കാനെങ്കിലും ഒരു പിൻബലമായി ആരെങ്കിലുമുണ്ടാകുമോ?

    ReplyDelete
  40. ഒരു 35 ലക്ഷം ജനങ്ങള്‍ കുറഞ്ഞാല്‍ ജനസംഖ്യ ഒട്ടൊന്നു കുറയുമല്ലോ? അത് ഈ സര്‍കാരിന്റെ വലിയൊരു നേട്ടമല്ലേ?
    അതെന്താ താങ്കള്‍ മനസിലാകാത്തത് പുണ്യാളാ..
    വെള്ളം 120 അടിയാക്കി കുറച്ചാല്‍ ഒരുപക്ഷെ ഒറ്റയടിക്ക് ഇത്ര പേരെ കൊല്ലാന്‍ പറ്റുമോ? സംമൂഹിക പ്രതിബദ്ധതയുള്ള നാം ചെറുപ്പക്കാര്‍ ഇതൊക്കെ മനസ്സിലാക്കണ്ടേ..
    നമുക്കും മുഖത്തോടു മുഖം നോക്കിയിരിക്കാം, facebookil ഷെയര്‍ ചെയ്യാം. പിന്നെ വേണമെങ്കില്‍ ൨ ഹര്‍ത്താല്‍ നടത്താം, അത് കണ്ടു മനസ്സലിഞ്ഞെങ്കിലും വെള്ളം വഴി മാറിയൊഴുകട്ടെ!!!

    ReplyDelete
  41. വികാരം വിവേകത്തിനു വഴിമാറട്ടെ...ബുദ്ധിപരമായ ഒരു തീരുമാനം എടുക്കാൻ ഭരണകൂടങ്ങൾക്ക് പ്രാപ്തി ഉണ്ടാകട്ടെ..
    സസ്നേഹം,
    പഥികൻ

    ReplyDelete
  42. @സാദിഖ്‌ ചേട്ടാ : താങ്കളുടെ കമന്റ്‌ ഇഷ്ടം ആയി
    @ഷാജി ചേട്ടാ : ഡാം പോട്ടില്ല എന്ന് തന്നെ എന്റെ വിശ്വാസം ആഗ്രഹം വീണ്ടും വരും എന്നറിഞ്ഞതില്‍ സന്തോഷം
    @ അനില്‍ : നന്ദി ഞാന്‍ വേണ്ടും എഴുതി മാഷേ ഗവേഷണം ഒന്നുമല്ല മനസ്സില്‍ തോന്നിയത് ഉറക്കെ പറഞ്ഞു
    @വിധു ചേട്ടാ : ഞാന്‍ എന്ത് പറയാന്‍ ഫീല്‍ ചെയ്യുന്നു
    @അവന്തിക : അഭിപ്രായത്തിനു നന്ദി
    @ പതികന്‍ : അതെ അങ്ങനെ ആവട്ടെ
    സന്തോഷം വായിച്ചതില്‍ അഭിപ്രായം പറഞ്ഞതില്‍ , വീണ്ടും വരുക അഭിപ്രായം പറയുക പുണ്യാളന്‍ കാത്തിരിക്കും

    ReplyDelete
  43. നല്ല എഴുത്താണല്ലോ സുഹൃത്തേ താങ്കളുടേത്
    ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്

    ReplyDelete
  44. വേനലില്‍ വറ്റിയ മുല്ലപ്പെരിയാര്‍ പോലെ വേവുംചൂടും മുമ്പത്തെപ്പോലെ നിറഞ്ഞുനില്‍ക്കുന്നില്ല.അഥവാ ഓരോ സംഭവവും മുന്നില്‍ അപായ സൈറന്‍ മുഴക്കുമ്പോള്‍ മാത്രം തുറക്കുന്ന ചെവികളും കണ്ണുമാണല്ലോ അധികാരികള്‍ക്കും മറ്റും.ഇപ്പോള്‍ പ്രശ്നം മറ്റൊരു വഴിയില്‍ മുട്ടി നില്‍ക്കുന്നു.എന്തായാലും ഈ ചിന്തയെ തട്ടിയുണര്‍ത്താന്‍ നിതാന്തജാഗ്രത അവശ്യമവശ്യം.

    ReplyDelete
  45. സമകാലീന പ്രസക്തിയുള്ള വിഷയം ആശംസകൾ....

    ReplyDelete