Ind disable

Tuesday, September 6, 2011

വസന്തകാല സുന്ദരികള്‍ പടിയിറങ്ങുമ്പോ

മണ്‍സൂണ്‍ പെയ്തിറങ്ങിയ സുഖശീതളമയില്‍  പുഞ്ചിരി  തൂവുന്ന സുന്ദര പുഷ്പങ്ങളാണ് ഓണകാലത്തിന്റെ സൌന്ദര്യം . വയലേലകളിലും വഴിയോരങ്ങളിലും തൊടിയിലും തോട്ടങ്ങളിലും തലയാട്ടിയ സുന്ദരികള്‍  പൂക്കളങ്ങള്‍ പുതിയ മാനങ്ങളും കൂടാരങ്ങളും തേടുമ്പോ  വര്‍ണ്ണശോഭ വിടര്‍ത്തിയ ആ കിന്നരിപ്പൂവുകള്‍ അനാഥമാകുകയാണ് .നാട്ടിന്‍ പുറങ്ങളില്‍ നിന്നും   മാഞ്ഞുപോകുന്ന അത്തരം  ചില ഓര്‍മ്മകള്‍   , ചിത്രങ്ങള്‍ 
               
മാവേലിയുടെ സ്വന്തം തുമ്പപ്പൂ

തുമ്പയില്ലാതെ എന്ത് ഓണം ,  അത്തം തുടങ്ങുക    തുമ്പവച്ചാലേ  

കാക്കപ്പൂവു 

 കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ കടുംനീല നിറത്തില്‍ ചിതറി കിടക്കുന്ന മുത്തുകള്‍ 

അരിപ്പൂ

ഒരു പൂക്കൂട പോലെ പൂച്ചെടി ,ഒടിച്ചുകുത്തി ,അരിപ്പുച്ചെടി, ഈമടക്കി എന്ന വിസ്മയം 

വടാമലര്‍

ഒരുകാലം വടാമലരായി  മലയാളിയുടെ മുറ്റം നിറഞ്ഞവള്‍

കദളിപ്പൂ  എന്ന അതിരാണി

കദളി ചെങ്കകദളി പൂ വേണോ കരളില്‍ പൂമണമുള്ളോരു   പെണ്‍ പൂ വേണോ പൂക്കരാ  ( ലതാജി )

ഓണപ്പു എന്ന വീണപ്പൂ 

കുമാരനാശാന്റെ വീണപൂവല്ല പൂക്കളത്തില്‍ ഈര്‍ക്കിലില്‍ കോര്‍ത്തു നിര്‍ത്തുന പൂവാ 

കൃഷ്ണ മുടി  എന്ന ഹനുമാന്‍ കിരീടം
പൊന്തക്കാട്ടിലെ  മുത്തും രത്നങ്ങളും പതിച്ച  കൃഷ്ണ കിരീടം , ഒരു പൂങ്കുല മതി ഒരുനാളിനു 

തങ്കച്ചാറില്‍ മുക്കിയ മുക്കുറ്റി
സ്വര്‍ണ്ണമുക്കുത്തി പോലെ തലയാട്ടിനില്‍ക്കുന്ന  മുക്കുറ്റി പൂക്കളത്തിനു സുവര്‍ണ്ണ ശോഭപകരന്നു  

ചെലേറും  ചെമ്പരത്തി

മലയാളിയുടെ നിത്യയൗവനം , ചോതി നാളിലെ  പൂക്കളത്തിലെ   താരം


കര്‍ക്കിടക്കത്തിലെ ദുര്‍ഘടങ്ങള്‍ അകറ്റി പ്രതീക്ഷകളൂമായി മലയാളകരയിലേക്ക് പറന്നെത്തുന്ന ഓണക്കിളി. ഓണക്കിളിയെ കണ്ടാല്‍ വയറുനിറയും എന്നാ വിശ്വാസം 
യുറേഷ്യന്‍ ഗോള്‍ഡെന്‍ ഓറിയോള്‍ 


ചിങ്ങം പുലര്‍ന്നാല്‍ കണ്ണാടി ചിറക്കുപാറി നടാക്കെ ഉത്സാഹം വിതറുന്ന ഓണത്തുമ്പികള്‍ 

വാല്‍ക്കഷണം  :ഇന്റര്‍ നെറ്റിലെ ഓണം വിസ്മയങ്ങള്‍ വിശ്വമലയാളിയുടെ വിരല്‍ തുമ്പില്‍

വീട്ടില്‍ ഇരുന്നു പൂക്കളമൊരുക്കാന്‍            www     പൂക്കളം   .com 
മാവേലിമന്നനെ ഉടുത്തൊരുക്കാം               www  പാതാളം ബ്യുട്ടിപാര്‍ലര്‍ .com 
മാവേലിയെ വീട്ടിലേക്കു വഴികാട്ടു : www.  ദേ മാവേലി മുറ്റത്ത് .com 
മാവേലിക്ക്  സദ്യ വിളമ്പിയാലോ :             : www  തിരുവയര്‍ നിറക്കല്‍  com 

കുട്ടുകാരെ ഇത്തവണ ഓണം വിഡ്ഢിപ്പെട്ടികു   മുന്നിള്‍ ചടഞ്ഞിരിക്കാതെ അടുക്കളയിലേക്കു ചെല്ലു അമ്മയെ സഹായിക്കു ഭാര്യയെ സഹായിക്കു സ്നേഹം പകരു . ഒരുമയുടെയും ഒത്തുചേരലിന്റെയുമാണ് ഓണം , എല്ലാ വിശ്വമലയാളിക്കും നന്മയുടെയും സന്തോഷത്തിന്റെയും ഓര്‍മ്മകളുടെയും  സ്നേഹാശംസകള്‍  നേരുന്നു  @ പുണ്യവാളന്‍ 


63 comments:

  1. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!

    ReplyDelete
  2. വായിച്ചു കഴിഞ്ഞപ്പോ, kandu kazhinjappo
    santhosham thonni. Keep it up.

    ReplyDelete
  3. സമ്മാനം ഒന്ന് അവസാനത്തെ തുമ്പി - എന്താ ഒരു ഗ്ലാമര്‍

    സമ്മാനം രണ്ട്‌ വാടാമലര്‍.

    സമ്മാനം ഇല്ല എലിമിനേറ്റഡ്‌ തുമ്പ പൂവ്‌

    അതു പ്ലാസ്റ്റിക്‌ തുമ്പയായിരിക്കും യഥാര്‍ത്ഥ തുമ്പ എന്റെ ഹൃദയം കവരും

    ReplyDelete
  4. പൂവേ പോലിപൂവേ...............
    ഓര്‍മ്മകളിലെ പുഷ്പങ്ങളൊക്കെ പൂത് ചിരിതുകുന്നല്ലോ മധുവീ നല്ല പോസ്റ്റ്‌
    ഓണാശംസകള്‍

    ReplyDelete
  5. തുമ്പപ്പൂവിന്റെ പടം മാറ്റിയോ?

    ഇപ്പോള്‍ സുന്ദരമായിരിക്കുന്നു. ഒന്നാം സമ്മാനം അതിനു തന്നെ.
    അതോ ഇനി ഞാന്‍ മുന്‍പു കണ്ട പിസിയുടെ കുഴപ്പമായിരുന്നൊ?

    ഇനി അഭിപ്രായം പറയുന്നതിനു മുന്‍പ്‌ രണ്ടു പിസിയിലും കാണും ഉറപ്പ്പ്‌
    :)

    ReplyDelete
  6. നന്നായിട്ടോ ... ഈ പൂക്കളെയെല്ലാം മിക്കവാറും മലയാളികള്‍ മറന്നിട്ടുണ്ടാവും... കുഞ്ഞായിരുന്നപ്പോ അമ്പലപ്പറമ്പില്‍ ഇരുന്നും കിടന്നും ഒക്കെ കുറെ കാക്കപ്പൂ പറിച്ചിട്ടുണ്ട്‌ പൂക്കളം ഇടാന്‍ ... (അത് പീക്കിരി പൂവായതുകൊണ്ട് കുറച്ചൊന്നും പോരല്ലോ :)) പക്ഷെ ഇപ്പൊ കാക്കപ്പൂ കണ്ടിട്ട് തന്നെ കുറെയായി...

    നെറ്റിലെ ഓണം വിസ്മയങ്ങള്‍ - ലിങ്ക് തന്നതിന് ലക്ഷ്മിക്കുട്ടിടെ താങ്ക്സ് പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ടേ :))

    ReplyDelete
  7. ഒരു കാര്യം പറയാന്‍ വിട്ടു - " കൂട്ടുകാരെ വിഡ്ഢിപ്പെട്ടിക്കുമുന്നില്‍ ചടഞ്ഞിരിക്കാതെ അടുക്കളയിലേക്കു ചെല്ലു അമ്മയെ സഹായിക്കു ഭാര്യയെ സഹായിക്കു സ്നേഹം പകരൂ ഒരുമയുടെയും ഒത്തുചേരലിന്റെയുമാണ് ഓണം"
    ഈ ഉപദേശത്തിനു ഒരു ഷേക്ക്‌ ഹാന്‍ഡ്‌ :D

    ReplyDelete
  8. ഭാര്യയെ സഹായിക്കൂ "ഒരുമ്മ" എന്നാ വായിച്ചത്‌
    :)

    കാലത്തെ അതങ്ങു കൊടുത്തേക്കാം എന്നു വിചാരിച്ചപ്പോള്‍ പുള്ളിക്കാരി തിരുത്തി
    :)

    ReplyDelete
  9. കലാവല്ലഭാ,എ മാന്‍വാക്ക്( ജോസ് ചേട്ടാ ) വെയിറ്റ് ചെയയു

    എന്റെ മലന്കോട്ടു (പ്രേംചേട്ടാ) : താങ്കളുടെ കമന്റ്‌ എന്നിലും സന്തോഷം ഉണര്‍ത്തി .

    കവിയൂര്‍ ചേട്ടാ : പൂവേ പോലിപൂവേ...എന്ന പൂപ്പോലി ഗാനവും ഞാന്‍ ഇതിനൊപ്പം ചേര്‍ത്തതാണ് പക്ഷെ അവസാന നിമിഷം ഡിലിറ്റ്‌ ചെയ്തു ഓര്‍മ്മകളില്‍ എങ്കിലും ആ വസന്തം വിടര്‍ത്താന്‍ അല്ലെ ഞാന്‍ ഈ പോസ്റ്റ്‌ ചെയ്തെ സന്തോഷം .

    ഇന്ത്യ (പണിക്കര്‍ സാറേ ) എത്ര മനോഹങ്ങളായ തുമ്പിക്കള്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു ഒന്നും ഇപ്പോ കാണുന്നില്ല. ഈ മൂന്ന് തമ്പികളെ തന്നെ ഓടിച്ചിട്ടാ പിടിച്ചേ എന്നാപാടയിരുന്നു...

    ഓണമായിട്ട് എനിക്ക് സമ്മാനം തരില്ലന്നോ എങ്കില്‍ അത് വാങ്ങിയിട്ട് തന്നെ കാര്യം, ചിത്രംമാറ്റിയത് തന്നെ മറ്റതോരല്‍പ്പം ക്ലോസ് ആയി എടുതതല്ലേ. ഇന്നി അത് പ്ലസ്ടിക്കു ആന്നോ എന്നെ കണ്‍ഫൂസ്സ് ആക്കല്ലേ..സാറിന്റെ pc അല്ല കുഴപ്പം എന്റെ monitor ആണ് . പഴയ ഹെരിറെജു കുമാരാ പ്രയോഹം ഓര്‍മ്മയുണ്ടോ ഹ ഹ

    ലിപി ചേച്ചി : നെല്പാടങ്ങള്‍ അപ്രത്യക്ഷമാക്കുന്നതിനോപ്പം കാക്കപ്പൂവും അപ്രത്യക്ഷമാക്കുന്നു അത് മാത്രമല്ല ചിലത് നമ്മുടെ സ്വന്തം എന്ന് അവകാശപെടാനാവില്ല എങ്കിലും നാടന്‍ പൂക്കള്‍ മാത്രമല്ല ചിലയിനം സസ്യങ്ങള്‍ കിളികള്‍ മല്‍സ്യങ്ങള്‍ എല്ലാം വിസ്മ്രിതിയിലേക്ക് തള്ളപ്പെടുക്കയാണ് നമ്മുടെ ജൈവമേഖലയിലേക്ക് ഒരു അധിനിവേശം നടക്കുന്നുണ്ട് അതൊകെ പോട്ടെ എല്ലാം ഒന്നോര്തല്ലോ സന്തോഷം .

    ലക്ഷ്മിക്കുട്ടിയോട് പറയു അങ്കിളിന് ഒത്തിരി സന്തോഷമായെന്നു.

    പറയാതിരിക്കുന്നതെങ്ങനെ ചേച്ചി ഒരു നല്ല ദിവസമായാള്‍ എല്ലാരുംകൂടി അതിനു മുന്നില്കേറി കുത്തിയിരിക്കും നാനൂര്‍ പരസ്യമായിട്ടാണ് ഒരു സിനിമ കാണിക്കുന്നത് , പിന്നെ താരങ്ങളുടെ ജാടയും പൊങ്ങച്ചവും . ആകെ ജീവിതത്തില്‍ കിട്ടുന്ന കുറച്ചു നല്ല നിമിഷങ്ങള്‍ സ്നേഹിക്കാനും സഹകരിക്കാനും വിനിയോഹിച്ചാല്‍ ഓണംമാത്രമല്ല ഓരോ നിമിഷവും ഓര്‍ക്കാനുമോമാനിക്കാനും മറ്റെന്തു വേണം ജീവിതം ആഘോഷിക്കൂ ..ഷേക്ക്‌ ഹാന്‍ഡ്‌ സ്വീകരിച്ചു നന്ദി ...

    അഭിപ്രായം പറഞ്ഞ ഓണാശംസകള്‍ നേര്‍ന്ന സുഹൃത്തുക്കളെ ഒരായിരമായി സ്നേഹാശംസകളുമായി മണ്‍സൂണ്‍ മധു

    ReplyDelete
  10. ഹ ഹ പണിക്കര്‍ സാറേ ഒരു ചാന്‍സ് മിസ്സ്‌ ആയല്ലോ എന്നോര്‍ത്ത് ഫീല്‍ ചെയ്യല്ലെന്നെ ഓണത്തിന് ഒരു സ്പെഷ്യല്‍ ഉമ്മയും ആവാം അപ്പൊഴെ പായസത്തിനു മധുരം കൂടൂ എന്തെ !! best wishes

    ReplyDelete
  11. അപ്പറഞ്ഞതു ശരിയാ . വെള്ളമടീയെ പറ്റി ആയുര്‍വേദം പറയുന്നതും ഇതു തന്നെ
    " പ്രിയാസ്യസംഗസുരഭീന്‍
    പ്രിയാ നേത്രോല്‍പലാങ്കിതാന്‍
    സൗമനസ്യകൃതോ ഹൃദ്യാന്‍
    വയസ്യൈഃ സഹിതഃ പിബേത്‌"

    മദ്യം നിറച്ച ഗ്ലാസില്‍ പ്രിയ - ചുണ്ടു മുട്ടിക്കണം, അവളുടെ നോട്ടം അതില്‍ പതിഞ്ഞിരിക്കണം - അങ്ങനെ അങ്ങനെ

    ഭാര്യയാ കേട്ടൊ വല്ല പ്രിയയുടെയും അടുത്തു പോയെക്കല്ലെ

    കൂട്ടുകാരും ഒത്തിരുന്നു വെള്ളമടിക്കണം ഞാന്‍ പറഞ്ഞതല്ല സാക്ഷാല്‍ വാഗ്ഭടന്‍ പറഞ്ഞതാ

    ഇതു വല്ലതും പറഞ്ഞാല്‍ ഇപ്പൊ നടക്കുമൊ?

    ReplyDelete
  12. ഓണാശംസകള്‍ !!!

    ReplyDelete
  13. ഓണംവന്നോണംവന്നോണംവന്നേയ്..........

    ReplyDelete
  14. കയ്യെത്താ ദൂരത്തായതു ഭാഗ്യം

    "നിത്യം ഹിതാഹാരവിഹാരസേവീ
    സമീക്ഷ്യകാരീ വിഷയേഷ്വസക്തഃ
    ദാതാ സമഃ സത്യപരഃ ക്ഷമാവാന്‍
    ആപ്തോപസേവീ ച ഭവത്യരോഗഃ"

    ReplyDelete
  15. അത് നന്നായി എന്ന് എനീക്കും ഇപ്പോ തോന്നുന്നു. എന്തെരു പറഞ്ഞാലും ശരി ഞാനീ പറഞ്ഞത്തില്‍ ഏതാണ്ടൊക്കെ ഉണ്ടല്ലോ.
    എനിക്ക് അറിയാം പണിക്കര്‍ സാറ് പിടിക്കുമെന്ന് ചരഹസംഹിതയിലെ മഹാ വാക്യം ഞാന്‍ അത്ര വൃത്തികേട് ആക്കി അല്ലെ പണ്ടെങ്ങാന്നോ പഠിച്ചതല്ലേ ക്ഷമിചെക്കെന്നെ.

    ReplyDelete
  16. എനിക്കു നന്നായീന്നാട്ടൊ ഞാന്‍ ഉദ്ദേശിച്ചത്‌


    വായിക്കുന്ന വഴി ഞാന്‍ വല്ലതും വിളിച്ചു പറയും . നിങ്ങള്‍ ചെറുപ്പക്കാരല്ലെ നിങ്ങള്‍ കേറി കൈ വക്കുകേം ചെയ്യും. അതീന്നു രക്ഷപെട്ടെന്നു :)
    ഹ ഹ ഹ

    ReplyDelete
  17. പിന്നെ ആ ശ്ലോകം ഉണ്ടല്ലൊ
    അതു വ്യാഖ്യാനിച്ചാല്‍ ആരോഗ്യശാസ്ത്രം ഏതാണ്ടു മുഴുവനാകും അത്ര മഹത്താണ്‌
    ഒരിക്കല്‍ എഴുതാന്‍ ശ്രമിക്കാം

    ReplyDelete
  18. ഹിതമായ ആഹാരം ആവശ്യത്തിനു കഴിക്കുന്നവനും , ഹിതമായ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവന്നും , ആരോഹ്യപരമായ ചിന്തയുള്ളവനും , സുഖദായകങ്ങലായ വിഷയങ്ങളില്‍ അമിതാസക്തിയില്ലാത്തവനും , സമചിത്തതയുള്ളവനും , ദാനധര്‍മ്മങ്ങളില്‍ തല്പരന്നും , സത്യവാദിയും ക്ഷമയുള്ളവനും ശ്രേഷ്ടന്‍ മാരുടെ വച്ചങ്ങള്‍ അനുശാസിക്കുന്നവനും രോഗമില്ലാത്തവനായിത്തീരുന്നു അല്ലെ പണിക്കര്‍ സാറേ ഇതൊന്നു വിശദമായി വ്യാഖ്യാനിച്ചു പോസ്റ്റ്‌ ചെയൂ എന്നിട്ട വെടുപ്പായി എന്നിക്ക് മെയില്‍ ചെയ്തു തരന്നെ ...ആരെങ്കിലും നനാവുന്നെന്കില്‍ നന്നാവട്ടെ

    ആചാരാത് ലഭാഹ്യായു ആചാരാത് ധനമാക്ഷയ്യം ,
    ആചാരാത് ലാഭത്തെ സുപ്രജാ ആരോഗ്യാമുത്തമം ച ലാഭതെ

    ആയുസും ,ധനവും നല്ല കൂടുകാരും ആരോഗ്യവും ലഭിക്കുന്നതിനു നമ്മള്‍ നല്ല സദാചാരതോടെ ജീവിക്കണം എന്നലെ അതിനു അതിനു കുറച്ചു ബുദ്ധിമുട്ടാ അല്ലെ ഈ പറഞ്ഞതൊക്കെ വേണം പക്ഷെ സദാചാരം മാത്രം പറ്റില്ല സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു

    ReplyDelete
  19. സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു

    ReplyDelete
  20. ഈ സംസ്കൃതം ഒരു വല്ലാത്ത പൊല്ലാപ്പു തന്നെ.

    "ആചാരാത്‌ ലഭതേഹ്യായുഃ
    ആചാരാത്‌ ധനമക്ഷയം" എന്നിങ്ങനെ ആയിരിക്കും
    പക്ഷെ ഈ ശ്ലോകം കേട്ടിട്ടില്ല

    നമ്മളൊക്കെ സദാ - ചാരത്തിലല്ലെ ജീവിക്കുന്നത്‌ പിന്നെ പ്രത്യേകിച്ചെന്തിനാ അല്ലെ?

    ReplyDelete
  21. അതും ശരിത്തനെ അല്ല അങ്ങനെയും പറയാം ഹ ഹ

    ശ്രീകൃഷ്ണന്‍ ഭഗവത്‌ ഗീതയില്‍ ഉരുവിട്ടതാണെന്നു നോന്നുന്നു വ്യക്തമായി അറിയില്ല , ഒരു വിധവും തിരിയാത്ത കടുകട്ടി ശ്ലോകങ്ങളാണ് മൊത്തം അക്കേ ഇതു പോലെ മുന്നാലെണം അറിയാം അത് വച്ച് മഹാ പണ്ഡിതന്‍ കളിച്ചു നടക്കുന്നവനാ ഞാന്‍. പണ്ടേ ഇതിലല്പം താല്പര്യം ഉണ്ട് എവിടെ വച്ച് കണ്ടാലും അതിന്റെ പിന്നാലെ പോക്കും ഒരുപാട് മനസിലാക്കിയിട്ടോ ഒരു പാട് മനസിലാക്കുമെന്നോ വിചാരിച്ചുമല്ല...ഒരു ആഗ്രഹം സ്വപ്നം വല്ലതും മനസിലായി പോയാലോ ...
    സാര്‍ ഒന്നും തെറ്റായി വിചാരിക്കരുത് ഞാന്‍ ഇങ്ങനെയാ, മാഷ്‌ ഒരു നല്ല രസികാനണു.... നന്ദി

    ReplyDelete
  22. ഓണത്തിന്റെ സദ്യ ഉണ്ട്‌ ക്ഷീണിച്ചു കിടക്കുവാണൊ? പുതിയ പോസ്റ്റൊന്നും ഇല്ലെ ?

    ReplyDelete
  23. ഓണസദ്യ കഴിച്ചു പനിപിടിച്ചു ഇരിക്കുവാ , ഹര്‍ത്താല്‍ പ്രഖ്യാപിച്ചു രണ്ടു വാഹനം കത്തിച്ചപ്പോ ഉഗ്രമായി ഒന്ന് പ്രതിഷേധിക്കണം എന്നുണ്ടായിരുന്നു ആപ്രതിഷേധം ഒരു കോഴി വാങ്ങി കഷ്ണിച്ചു ഒരു ബിരിയാണി ഉണ്ടാക്കിയപ്പോ തീര്‍ന്നു ( മലയാളി അങ്ങനെ ആണലോ) ... ഇനി അടുത്ത ഹര്‍ത്താല്‍ ആകട്ടെ പ്രതിഷേധം എന്ന് വച്ചിരിക്കുവാ ഹര്‍ത്താലിന് നമ്മുക്ക് ക്ഷാമം ഒന്നും ഇല്ലല്ലോ അല്ലെ പണിക്കര്‍ സാറേ

    ReplyDelete
  24. ഇവിടെങ്ങും ഹര്‍ത്താല്‍ ഇല്ല കുട്ടാ
    ഞങ്ങളുടെ മാവും ഒരിക്കല്‍ പൂക്കും അന്നു കാണിച്ചു തരാം :)

    ReplyDelete
  25. നല്ല ചിത്രങ്ങൾ !!!

    ReplyDelete
  26. ഇന്നാ കണ്ടതു്, ഇഷ്ടമുള്ള പൂക്കൾ, നല്ല ചിത്രങ്ങൾ.

    ReplyDelete
  27. പണിക്കര്‍ സാറേ ഞാന്‍ എല്ലാം കാണുന്നു കേള്‍ക്കുന്നു കേട്ടോ

    പഥികന്‍ : അഭിപ്യം പറയഞ്ഞതിനു നന്ദി
    എഴുത്തുകാരി : കണ്ടല്ലോ ഇഷ്ടമായല്ലോ വീണ്ടും വരണെ

    ReplyDelete
  28. പ്രിയപ്പെട്ട സുഹൃത്തേ,
    ഓണം കഴിഞ്ഞു ദിവസങ്ങള്‍ ഓടിപ്പോയി. ഇപ്പോഴാണ്‌ ഇവിടെയെത്തിയത്! എത്ര മനോഹരം ഈ പൂക്കള്‍....!പൂക്കള്‍ എന്നും മനസ്സിന് ഹരമാണ്;അതും നാടന്‍ പൂക്കള്‍ !കൃഷ്ണകിരീടം[ഹനുമാന്‍ കിരീടം]എന്നാണ് ഈ പൂക്കുലയുടെ പേര് എന്ന് അറിയില്ലായിരുന്നു! എന്റെ അച്ഛന്റെ വീട്ടില്‍ ഈ പൂച്ചെടി ഉണ്ട്! ഒരു ചെടിയുടെ പേര് പഠിച്ചതില്‍ സന്തോഷം! മുക്കൂറ്റിയും ഓണ തുമ്പികളും മനസ്സില്‍ ആഹ്ലാദം നിറക്കുന്നു!
    പിന്നെ,ആ ഉപദേശത്തിനു വളരെ നന്ദി! നന്നേ രസിച്ചു!

    സസ്നേഹം,
    അനു

    ReplyDelete
  29. പുണ്യാളാ....ഈവഴി ആദ്യമാണ്....നമ്മുടെ അരിപ്പൂവിനു എന്തൊരു ചന്തം....എല്ലാം മനസ്സ് നിറച്ചു....അഭിനന്ദനങ്ങള്‍...
    [എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം ]

    ReplyDelete
  30. kollam ketto. eniyumund pookkal. athu koodi kandu pidichu ezhuthanam ketto.

    ReplyDelete
  31. ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു പോസ്റ്റിങ്ങ്‌ . പൂക്കളെ എനിക്ക് അത്ര ഇഷ്ടമാണ്.
    തുമ്പ - എന്റെ ബാല്യമാണ്.
    കാക്കപ്പൂ - ഞാന്‍ എന്റെ അതിരില്‍ താലോലിച്ചിരുന്നവളാണ്‌ .
    വാടാമല്ലി - എനിക്ക് ഒരു പ്രണയ ദുഃഖം ആണ്.
    കൃഷ്ണമുടി - എന്റെ ഗ്രാമം ആണ്
    മുക്കുറ്റി - എന്നില്‍ ആവേശിക്കുന്ന കവിതയാണ്
    ചെമ്പരത്തി.- എന്റെ വീടിന്റെ വിളക്കാണ്
    ആശംസകള്‍

    ReplyDelete
  32. പ്രിയപ്പെട്ട അനുപമ : മനസ്സില്‍ ആഹ്ലാദം നിറഞ്ഞു എന്നറിഞ്ഞതില്‍ ഞാനും സന്തോഷവാനാണ് ...

    ഇസ്മയില്‍ അത്തോളി : ഞാന്‍ വന്നു കണ്ടു കീഴടങ്ങി രണ്ടു അഭിപ്രായവും പറഞ്ഞു സന്തോഷവാനായി മടങ്ങി എവിടെ വന്നതില്‍ അഭിപ്രായം അരഞ്ഞതില്‍ സന്തോഷം .....

    പ്രവാഹിനി : ഇനിയും പൂകള്‍ ഉണ്ട് തീര്‍ച്ച ,ശേഷം അടുത്ത ഓണത്തിന് വീണ്ടും വിരിയും കേട്ടോ

    കട്ടില്‍ അബ്ദുല്‍ നിസ്സാര്‍ ചേട്ടാ : പൂകള്‍ എത്രയും ഹരവും ജീവിതത്തിന്റെ ഭാഗവുമാ താങ്കളെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോസവാന്‍ ആണ് ...

    അഭിപ്രായം പറഞ്ഞ സന്തോഷം പങ്കുവച്ച എല്ലാ വായനക്കാര്‍ക്കും നന്ദി..നന്മ വരട്ടെ

    ReplyDelete
  33. ഈ ഓണപ്പൂക്കളൊക്കെ കാണിച്ചുതന്നതിൽ വളരെ സന്തോഷം. ഇവയിൽ വാടാമല്ലി മാത്രം കിട്ടും വാങ്ങാൻ. ആ കൃഷ്ണകിരീടമൊക്കെ നാട്ടിലെ പറമ്പിൽ എന്തുമാത്രം ഉണ്ടായിരുന്നു. അതൊക്കെ ഓർമ്മയിൽ നിന്നുതന്നെ പോയിരുന്നു. ഇന്നിപ്പോൾ ഈ പടം കണ്ടപ്പോഴാ ഓർത്തത്. നല്ല പോസ്റ്റ്.

    ReplyDelete
    Replies
    1. പുണ്യാളനും സന്തോഷം ചേച്ചി , എല്ലാം ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു !!

      Delete
  34. സത്യം പറയട്ടെ!! ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ചെറിയൊരു അഹങ്കാരം തോന്നുന്നുണ്ടോ എന്നൊരു സംശയം..
    എന്താന്നു വെച്ചാല്‍ ഈ പറഞ്ഞ പൂക്കളും, ഓണത്തുമ്പിയും, ഓണക്കിളിയും ഇപ്പോഴും എന്റെ നാട്ടില്‍ ഉണ്ട്, പക്ഷെ ഈ അഹങ്കാരം അധിക കാലത്തേക്ക് ഉണ്ടാവില്ല!!

    ReplyDelete
    Replies
    1. വയനാടിന്റെ സൌദര്യം തന്നെ ഇതോകെയല്ലേ , ഇപ്പോഴും ഉള്ളവയെ സംരക്ഷിക്കുവാന്‍ അവന്തികക്ക് ഒരു അവസരം കൂടി ലഭിച്ചിരിക്കുന്നു. നമ്മുടെ മുറ്റത്തും പറമ്പിലും അലങ്കാര ഭംഗിയോടെ അവ നിറഞ്ഞു നില്‍കുമ്പോ അത് മറ്റുള്ളവരും പകര്‍ത്തും അവന്തിക ഒന്ന് ശ്രമിച്ചു നോക്കു

      Delete
  35. സുപ്രഭാതം പുണ്യവാളാ...
    വളരെ സന്തോഷം തോന്നുന്നൂ ഈ പുലരിയില്‍ പൂക്കളുടെ നറുമണം ആസ്വാദിയ്ക്കാന്‍..
    എനിയ്ക്ക് സ്ക്കൂളില്‍ പോകാന്‍ സമയമായി...വന്നിട്ട് ഓടി വരാമേ.. :)

    ReplyDelete
    Replies
    1. ശുഭ സായാഹ്നം ടീച്ചറെ ........ പുണ്യാളന്‍ ദാ കാത്തിരിക്കുവാ !!

      Delete
    2. punyavalaa...
      ivide undu....mlylm fond poyirikunnu,
      atha mindathirikunnath....
      kathirunnu mushiyenda ennu karuthi mindiyatha ttoo...

      nale namukku malayalathil samsarikam kettoo....shubharathri...!

      Delete
    3. എത്ര നേരമായി ഞാന്‍ കാത്തു കാത്തിരിക്കുന്നു ഒന്നിങ്ങു വായെന്റെ ടീച്ചറെ എന്ന് .. സന്തോഷം !!

      ethra neramaayi njaan kathu kaathirikkunnu vannathil kandathil randu vaakku mindiyathil santhosham teachereeeeeeeeeee

      good night sweeeeeeeeeeeeeeeeet dreamssssssssssssssssssss

      Delete
    4. സുപ്രഭാതം പുണ്യാളാ...
      ഈ പൂങ്കാവനത്തെ നനച്ചു ഞാന്‍ സ്ക്കൂളില്‍ പോവാണ്‍ ട്ടൊ...

      മഴനീര്‍തുള്ളികള്‍ നിന്‍ കണ്ണുനീര്‍ മുത്തുകള്‍
      തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
      വെണ്‍ ശംഖിലെ ലയ ഗാന്ധര്‍വമായ്
      നീയെന്‍ സാരംഗിയില്‍
      ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്
      കതിരുടും മോഹത്തിന്‍ പൊന്നോളമായ്

      രാവേഗം പോല്‍ വിണ്‍ താരം പോല്‍
      നീയെന്തെ അകലെ നില്‍പ്പൂ
      കാതരെ നീ ചുണ്ടിലേ
      സന്ധ്യയില്‍ അലിഞ്ഞിടാം
      തിരിയും ചന്ദ്രലേഖയെന്തിനോ
      കാത്തുനിന്നെന്നോര്‍ത്തു ഞാന്‍..

      തൂമഞ്ഞിലെ വെയില്‍ നാളം പോല്‍
      നിന്‍ കണ്ണിലെന്‍ ചുംബനം
      തൂവാലായ് പൊഴിഞ്ഞൊരി
      ആര്‍ദ്രമാം നിലാക്കുളിര്‍
      അണയും ഞാറ്റുവേലയെന്തിനോ
      ഒരുമാത്ര കാത്തെന്നോര്‍ത്തു ഞാന്‍..

      http://nirameghangal.blogspot.in/2011/12/blog-post_5581.html

      നല്ല ദിനം ആശംസിയ്ക്കുന്നൂ ട്ടൊ...!

      Delete
  36. എന്തായാലും അടുത്ത ഓണം വരാറായി പുണ്യാളാ.. കൊച്ചുമുതലാളി കുട്ടിത്തരത്തില്‍ വന്നപ്പോഴാ ഇങ്ങോട്ട് റിവേഴ്സ് ഗിയറിട്ടത്.. നമ്മുടെ നാടന്‍ പൂക്കളെ പരിചയപ്പെടുത്താന്‍ നിന്നാല്‍ ഒരുപാട് പറയാനുണ്ടാകുമല്ലേ.. പൂച്ചട്ടിസംസ്ക്കാരം വന്നപ്പോള്‍ ചിലവയൊക്കെ മണ്മറഞ്ഞു അതാണ് സത്യം.. നമ്മുടെ വഴിയോരങ്ങള്‍ക്കും, എതകള്‍ക്കുമൊക്കെ ഒരു സൌന്ദര്യമുണ്ടായിരുന്നു.. വികസനം വരുന്നതോടെ ചിലതൊക്കെ നാശോന്മുഖമായിപ്പോയിരിയ്ക്കുന്നു..

    സുഖമല്ലേ?

    ReplyDelete
  37. സുഖമാണ് കൊച്ചു മുതലാളി അങ്ങ് പറഞ്ഞത് നേരാ .....!!

    ReplyDelete
  38. അടുത്ത ഓണം വരുന്നതിന്നു മുന്നേ ഇവിടെ വരാന്‍ സാധിച്ചു ...പുണ്യവാളന്റെ ചിത്രങ്ങൾ ഒക്കെയും നന്നായിട്ടുണ്ട് ട്ടോ ...

    ReplyDelete
    Replies
    1. വരുന്ന ഓണത്തിനും വരണം അതിലും പുണ്യാളന്‍ വിസ്മയങ്ങള്‍ കരുതി വയ്ക്കുന്നുണ്ട് !!

      Delete
  39. വളരെ നല്ല ചിത്രങ്ങള്‍ പുണ്യാള

    ReplyDelete
  40. മഞ്ഞ നിറത്തിലുള്ള കോളാമ്പിപൂ എന്നൊരു ഐറ്റം ഉണ്ടായിരുന്നു. അത് പുണ്യാളന്‍ വിട്ടുപോയോ?

    ReplyDelete
    Replies
    1. അതെ മാഷേ , വേലികെട്ടില്‍ പാതയരുകില്‍ മഞ്ഞ പട്ടണിഞ്ഞു നില്‍കുന്ന കോളാമ്പി പൂവുകളെ ക്ഷമിക്കുക

      Delete
  41. സന്തോഷത്തിന്റെ, സമൃദ്ധിയുടെ, ഓര്‍മ്മ പുതുക്കലിന്റെ, ഒത്തു ചേരലിന്റെ മറ്റൊരു പൊന്നോണം .
    ഓണാശംസകള്‍...... സ്നേഹത്തോടെ.

    ReplyDelete
    Replies
    1. സന്തോഷവും സംതൃപ്തിയും ഓര്‍മ്മകളും നല്‍ക്കുന്ന ഒരു നല്ല ഓണം ആശംസിക്കുന്നു

      Delete
  42. നമ്മുടെ ബോട്ടാണിക്കല്‍ സര്‍വകലാശാലയോട് പടിയിറങ്ങി പോയതൊക്കെ ഒന്ന് പിടിച്ചു തരാന്‍ പറഞ്ഞാലോ പുണ്യാളാ?

    ചില നഷ്ടങ്ങള്‍ നമ്മുടെ പൈതൃകവും സംസ്കാരവും ഗ്രാമവിശുദ്ധിയും തന്നെയല്ലേ കൂടെ കൊണ്ടുപോകുന്നത്.......

    ഇഷ്ടമായി, ഒപ്പം അല്പം നോസ്ടാല്ജിയയും സമ്മാനിച്ചു.

    ReplyDelete
    Replies
    1. ഹ ഹ ഹ ജോസുട്ടീ അങ്ങനൊക്കെ പറയേണ്ട കാലമായി , സന്തോഷം

      സന്തോഷവും സംതൃപ്തിയും ഓര്‍മ്മകളും നല്‍ക്കുന്ന ഒരു നല്ല ഓണം ആശംസിക്കുന്നു

      Delete
  43. വീണ്ടും ഒരു ഓണം കൂടി....ഓണാശംസകൾ

    ReplyDelete
    Replies
    1. സന്തോഷവും സംതൃപ്തിയും ഓര്‍മ്മകളും നല്‍ക്കുന്ന ഒരു നല്ല ഓണം ആശംസിക്കുന്നു, നന്ദി

      Delete
  44. മനസ്സിനെ ഓണ കുളിരണിയിച്ച പോസ്റ്റ്‌.,. ഈ ഫോട്ടോകള്‍ മനസ്സില്‍ ഗൃഹാതുരത ഉണര്‍ത്തി. ഇഷ്ടമായി പുണ്യാളാ,... എല്ലാവര്‍ക്കും ഓണം ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷവും സംതൃപ്തിയും ഓര്‍മ്മകളും നല്‍ക്കുന്ന ഒരു നല്ല ഓണം ആശംസിക്കുന്നു

      Delete
  45. കോടിമുണ്ടുടുത്തുകൊണ്ടോടിക്കളിക്കുന്നൂ
    കോമളബാലനാമോണക്കിളീ....

    പാട്ട് കേട്ടിട്ടുണ്ടോ??

    ReplyDelete
    Replies
    1. മനസ്സില്‍ ഉണ്ണികണ്ണന്‍ ഓടികളിക്കുമ്പോള്‍
      മറ്റൊരു ഉണ്ണി വേറെ എന്തിനു ( ഇങ്ങനെ മറ്റോ ആണ് )

      പൂന്താനത്തിന്റെ വരികള്‍ കേട്ടിട്ടുണ്ട് ആ വരികളെ ഓര്‍മ്മപ്പെടുത്തുന്ന ഈ വരിക്കള്‍ ഞാന്‍ ആദ്യമായാ കേള്‍ക്കുന്നേ ....

      സന്തോഷവും സംതൃപ്തിയും ഓര്‍മ്മകളും നല്‍ക്കുന്ന ഒരു നല്ല ഓണം ആശംസിക്കുന്നു

      Delete
  46. ഇത് കഴിഞ്ഞ ഓണത്തിന്റെ സമ്മാനം ആണല്ലേ
    പക്ഷെ ഞാന്‍ ഇവിടെ എത്തുന്ന ഈ ഓണവും കഴിഞ്ഞാണ്
    എന്നാലും ഓണാശംസകള്‍
    ഈ വസന്തകാല സുന്ദരികളില്‍ ചിലരൊക്കെ ഇപ്പോഴും എന്റെ നാട്ടില്‍ ഉണ്ട്.
    ചിലരെല്ലാം പടി ഇറങ്ങി പോയി
    ഇവര്‍ പടി ഇറങ്ങി പോകുമ്പോ ഇവരുടെ കൂടെ നമ്മുടെ നാട്ടു നന്മകളും പടി ഇറങ്ങി പോകുന്നുണ്ട് എന്ന ദുഖവും നാം അംഗീകരിച്ചേ പറ്റൂ
    തിരിച്ചു കൊണ്ട് വറാന്‍ കഴിയില്ലേ നമുക്ക് ?

    ReplyDelete
  47. ഓണത്തെ എതിരേല്ക്കുന്ന പൂക്കളാണ്‌ കാക്കാപ്പൂവുകളും മറ്റും..
    ... നമ്മുടെ നാട്ടിൽ നാടൻ പൂക്കൾ അപ്രത്യക്ഷമാവുകയാണ്‌... തുമ്പപ്പൂവിനേയും കാക്കാപ്പൂവിനേയും കൊന്നു കുഴിച്ചിട്ട് നമ്മൾ തമിഴ് നാട്ടിലെ പൂവും കാത്തിരിക്കുന്നു..

    ഇനി ഒന്നോ രണ്ടോ വർഷത്തിനകം ചൈനയിൽ നിന്നും മറ്റും ഇറക്കു മതി ചെയ്ത പൂവുകൾ കൊണ്ട് നമ്മുക്ക് പൂക്കളമൊരുക്കാം...
    നന്നായിരിക്കുന്നു..വൈകിയാണെങ്കിലും നേരുന്നു ഓണാശംസകൾ.. ഒപ്പം സ്മൃതി പഥങ്ങളിൽ ഈ പൂക്കളെ താലോലിച്ചതിന്‌.. അഭിനന്ദനങ്ങൾ

    ReplyDelete
  48. ചിത്രങ്ങള്‍ നയന മനോഹരം,

    നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നയന മനോഹര

    ചിത്രങ്ങള്‍ ഇങ്ങനെ വെബ്‌ പേജുകളില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം

    ഇപ്പോള്‍ മാത്രമാണിത് കണ്ടത്. പേരുകള്‍ ചേര്‍ക്കാത്ത ചിത്രങ്ങള്‍ പുണ്യാളന്റെ വകയോ?

    ആശംസകള്‍

    ReplyDelete
    Replies
    1. ഹേയ് പുണ്യാളന്റെ അല്ല , ചിത്രങ്ങള്‍ എല്ലാം ഗൂഗിള്‍ അമ്മാവന്‍ തന്നതാ , അമ്മാവന്‍ നമ്മുടെ സ്വന്തം ആളല്ലേ പുള്ളിക്കാരന് ഏന്തിനാ ഇനി പേരും പ്രശസ്തിയും , അതിനാല്‍ അതെടുത്ത് പറഞ്ഞു നടക്കുന്ന ശീലം ഇല്ലാന്നെയുള്ളൂ. എല്ലാം ഗൂഗിള്‍ അമ്മാവന്റെ ഓരോ അനുഗ്രഹങ്ങള്‍ അല്ലെ ഫിലിപ്പ് സാറേ , ഗൂഗിളേ നമഹാ !! നന്ദി

      Delete