Ind disable

Tuesday, December 25, 2012

പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ ?


കൌമുദി ഫ്ലാഷ് 
ബലാല്‍സംഗത്തിന് വധശിക്ഷ നല്കക്കണമെന്ന ആവശ്യം അനാവശ്യവും, അമിതാവേശത്തില്‍ വിളിച്ചു കൂവുന്നതിനപ്പുറമുള്ള കാലിക പ്രസക്തിയോ  പ്രായോഗികതയോ അതിണ്ടെന്നും കരുതുന്നില്ല.വധശിക്ഷ കൊണ്ടുമാത്രം  കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താനാവില്ലയെന്നതല്ലേ യഥാര്‍ത്ഥ വസ്തുത.

സ്വമേധയാല്‍ ചാവാനും കൊല്ലാനും മാത്രമായി   തുനിഞ്ഞിറങ്ങിയ അജ്മല്‍ കസബിനെ പിടി കൂടി ആച്ചാര മര്യാദകളോടെ തൂക്കിലേറ്റിയതു കൊണ്ട്  ഇന്ത്യ സുരക്ഷിതമായോ ? വധശിക്ഷയെ ഭയന്ന്   ഇമ്മാതിരി ദുഷ്ടവിചാരവുമായി ഇനി ഒരുത്തനും അതിര്‍ത്തി ചാടി കടന്നിങ്ങോട്ട് കെട്ടിയെടുക്കില്ലായെന്നു പറയാനോ ചിന്തിക്കാനോ കഴിയുന്നുണ്ടോ ? അഴിമതിയ്ക്കും മത നിന്ദയ്ക്കും വരെ വധശിക്ഷ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും കൊലപാതകങ്ങളുള്‍പ്പെടെ അനസൂയം നടന്നു കൊണ്ടിരിക്കുകയാണെന്ന സത്യം തിരിച്ചറിയുന്നുണ്ടോ?അതിനാല്‍ വധശിക്ഷ കൊണ്ട് ബലാല്‍സംഗങ്ങള്‍ കുറയുമെന്ന് കരുതാനാവില്ല  അതിനു മറ്റൊരു തലം കൂടെയുണ്ട്. 

ഒരു വ്യക്തിയുടെ ദുര്‍ബല മനോവികാരത്തിന്റെ  ഒരു നിമിഷത്തിലെ    താളം തെറ്റലാണ് ഓരോ ബലാല്‍സംഗത്തിലും ചെന്നവസാനിക്കുന്നത്. രോഗവാഹകനായ കാലം അനുദിനം ചുറ്റുപാടുകളെ രോഗാദുരമാക്കി കൊണ്ടിരിക്കുമ്പോള്‍    രോഗത്തിന്റെ കാരണങ്ങളെയാണാദ്യം ചികില്‍സിക്കേണ്ടതെന്നുമുള്ള തത്ത്വത്തിലേക്ക് സമൂഹം പുരോഗമനപരമായി മാറി ചിന്തിക്കണം. 

ഗോവിന്ദചാമിയുടെ കാര്യം തന്നെ-അയാള്‍ അന്നും മോഷണ ഉദ്ദേശത്തോടെ മാത്രമായിരുന്നിരിക്കണം ട്രെയിനില്‍ കടന്നു കൂടിയിട്ടുണ്ടായിരുന്നിരിക്കുക. അതയ്യാള്‍ ചെയ്യുകയും ചെയ്തു പക്ഷെ ആ നിമിഷത്തെ സാഹചര്യം അയാളെ കൊണ്ട് മറ്റെന്തൊക്കെയോ ചെയ്യിക്കുകയായിരുന്നില്ലേ. അതുകൊണ്ട് മദ്യവും മയക്കു മരുന്നും  ഗുണ്ടാസംഘങ്ങളും നിയമ വാഴ്ചയുടെ  ദുര്‍ബലാവസ്ഥയും തുടങ്ങിയ  അനവധി സാഹചര്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഗോവിന്ദചാമിമാരെ പിടിച്ചു കൊല്ലുന്നതാണോ അത്യാന്തികമായ പരിഹാരം.  അത്തരം ഗോവിന്ദ ചാമിമാര്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടാതെ സൂക്ഷിക്കേണ്ടതിനാണ്  നിയമവും സമൂഹവും സദാ ജാഗ്രത പാലിക്കേണ്ടത്. കാരണം ബലാല്‍സംഗം പലതും പുറം ലോകമറിയുന്നതു ശരീരികമായുണ്ടാകുന്ന പരിക്കുകള്‍  മുഖേനയോ  കൊലപാതകമോ മറ്റു കോലാഹലമോ സംഭവിക്കുമ്പോള്‍ മാത്രമാണ്  ശേഷമാണ് കേസും പുക്കാറും, മുറവിളികളും ഉയരുന്നതും. ഒറ്റപെട്ടു നടക്കുന്ന അനവധി മാനഭംഗങ്ങളും  അത്തരം കുത്സിത ശ്രമങ്ങളും. മാനാഭിമാനത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ദിനംപ്രതി മൂടി വയ്ക്കപ്പെടുകയോ മറ്റുള്ളവരാല്‍ തമസ്കരിക്കപെടുകയോ ചെയ്യുനുണ്ടാവാം. പോലീസും കേസും  വധശിക്ഷയും  പറഞ്ഞു  ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാന്‍  ശ്രമിക്കുന്നതു വഴി  ഇത്തരം ഗുരുതരമായ സ്ഥിതിഗതികളെ നിയന്ത്രിക്കുകയല്ല  സമൂഹത്തിലും സംസ്കാരത്തിലും  നടക്കുന്ന മൂല്യച്ചുതികള്‍ക്ക് വളം വച്ചു കൊടുക്കകയാണ്. ആരും ബലാല്‍സംഗം ചെയ്യുന്നത് വധശിക്ഷ ഏറ്റു വാങ്ങാനല്ലയെന്നോര്‍ക്കണം.

വധശിക്ഷ എന്നാ വ്യവസ്ഥ കൊണ്ട് വന്നാല്‍ ഇരയെ കൊല്ലാന്‍ തന്നെ കുറ്റവാളി തീരുമാനിക്കും കാരണം പിടിക്കപെട്ടാല്‍ വധ ശിക്ഷ കിട്ടും  എങ്കില്‍ അതിനുള്ള ഒരു സാധ്യതയും ബാക്കി വയ്ക്കെണ്ട  എന്നല്ലേ എതൊരു മനുഷ്യനും ചിന്തിക്കുകയുള്ളൂ. അതിനാല്‍ വേഗം പിടികൂടി ശിക്ഷിച്ചു മാതൃക കാട്ടുകയാണ് നിയമം ചെയ്യേണ്ടത്. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ദൌര്‍ബല്യം അതിന്റെ മെല്ലെപോക്കും നിസംഗതയുമാണ് .

ഭാരതം ഏതാവസ്ഥയിലാണെന്നു പരിതപിക്കുന്നുവോ അത്തരമൊരു അവസ്ഥയിലേക്ക് ഭാരതത്തെ തള്ളി വിട്ടത്തില്‍ നമ്മുക്കെല്ലാവര്‍ക്കും തുല്യ പങ്കാണുള്ളത് ഭരണകൂടവും നിയമ വ്യവസ്ഥയും നിഷ്ക്രിയമാക്കുന്നതിനു പിന്നില്‍ പ്രതികരിക്കാനറിയാത്ത ഒരു ജനവിഭാവം ഇപ്പോഴും സ്വന്തം തലച്ചോറു പണയം വച്ചു അന്ധത വരിച്ചിരിക്കുന്നത്  കൊണ്ട് മാത്രമാണ്. അതിന്റെ പാപക്കറ പെട്ടെന്നാര്‍ക്കും കഴുകി കളയാന്‍ ആവുന്ന ഒന്നല്ല.  അതുകൊണ്ട് തന്നെ പരസ്പരം പഴിചാരുന്ന നേരം പരിഹാരത്തെ കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയുമാണ് വേണ്ടത് ഒറ്റമൂലികളെക്കാള്‍ സമൂലമുള്ള മാറ്റത്തെ കുരിച്ചാവണമാതൊക്കെ.

പുണ്യാളന്‍ ഒരു ഉദാഹരണം  പറഞ്ഞു വീണ്ടും വിഷയത്തിലേക്ക് വരാം.  റോഡായ റോഡുകളില്‍ ജങ്ഷനായ പ്രധാന ജങ്ഷനുകളിലൊക്കെ പോലീസുകാര്‍ ഒളിക്യാമറകള്‍ വയ്ക്കാറുള്ളത്    അതിന്റെ വീക്ഷണ കോണിലെ   നിയമ ലംഘനങ്ങള്‍ തെളിവോടെ പിടി കൂടുകയെന്ന ലക്ഷ്യത്തോടെയാണല്ലോ അതൊക്കെ നിയമലംഘനങ്ങള്‍ കുറയാനുള്ള കാരണമാകുന്നുണ്ടോ   അതിനു പകരമായി  ക്യാമറകളുടെ സ്ഥാനം കൃത്യമായി  വെളിപ്പെടുത്തി പരസ്യമായി സ്ഥാപിച്ചാല്‍ അതിന്റെ പരിസരങ്ങളിലെങ്കിലും  നിയമലംഘനങ്ങള്‍ കുറയുമെന്ന തത്ത്വത്തെയാണ് പുണ്യവാളനു  വിശ്വാസവും താല്പര്യവും

അതിനാല്‍ വധശിക്ഷ നടപ്പാക്കിയോ  നിയമത്തെ കാട്ടി ഭയപ്പെടുത്തിയോ സ്ത്രീ പീഡനങ്ങള്‍ നിര്ത്തലാക്കാം എന്നതിനേക്കാള്‍ ഫലപ്രദം ഭാരതത്തില്‍  സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സംസ്കാരത്തെ   ഓരോ കുടുംബങ്ങളിലും വീണ്ടും പരിപോഷിപ്പിച്ചെടുക്കുക എന്നതാണ്

ലൈംഗിക വൈകൃതങ്ങളിലേക്ക് തള്ളിവിടുന്ന അശ്ലീല സൈറ്റുകള്‍ , അശ്ലീല സാഹിത്യ കൃതികള്‍  വീഡിയോകള്‍  എന്നിവയുടെ വ്യാപനവും  വ്യാപാരവും പൂര്‍ണ്ണമായും നിരോധിക്കുകയും കൂടുതല്‍ കാര്‍കശ്യമുള്ള  നിയമങ്ങള്‍  ഉള്‍പ്പെടുത്തി പ്രത്യേക വനിതാ കോടതികള്‍  സ്ഥാപിച്ചും ശാസ്ത്രീയമായ കുറ്റാന്വോഷണവും വേഗത്തിലുള്ള വിചാരണയ്ക്കും വ്യവസ്ഥ ചെയ്തും. സര്‍ക്കാരുകള്‍ക്ക്  ഉടനടി നടപടിയെടുക്കാവുന്നതെയുള്ളൂ

കുറ്റകൃത്യത്തിനു മുതിരുന്നവന്റെ ഉള്ളില്‍ താന്‍ ഏതു വിധേനയും  പിടിക്കപെടും എന്ന ചിന്ത ഉടലെടുപ്പിക്കാന്‍ ആയാല്‍ മാത്രമേ കുറ്റകൃത്യത്തില്‍ നിന്നും അയാള്‍ പിന്മാറുകയുള്ളൂ  അല്ലാത്ത പക്ഷം വധ ശിക്ഷയ്ക്കൊക്കെ  പുല്ലു വില .......!!

തിരുവചനം: പാപത്തെ വെറുക്കു പാപിയെ സ്നേഹിക്കൂ എന്നല്ലേ ,  പുതുവല്‍സര ആശംസകള്‍ 

Friday, November 25, 2011

നാടിനെ രാഷ്ട്രിയ ദുരന്തം മാടി വിളിക്കുമ്പോള്‍


ഇടുക്കിയിലെ കുന്നുകളും കാടുകളും ഒരു സെക്കന്‍ഡുകൊണ്ട് മാഞ്ഞുപോയി, ഒന്നു നിലവിളിക്കാന്‍പോലും സാധിക്കാതെ ജലത്താല്‍ വിഴുങ്ങപ്പെടുന്ന മനുഷ്യര്‍, കോട്ടയത്തെ കുരിശുചൂടി നില്‍ക്കുന്ന പള്ളികളും എസ്റ്റേറ്റുകളും തീവണ്ടിപ്പാതകളും തിരക്കേറിയ ചന്തകളും തിരുനക്കര മൈതാനവും ഒഴുകിപ്പോവുന്ന മഹാരാജാസ് കോളേജും മറൈന്‍ഡ്രൈവും മുത്തൂറ്റ് ടവറും ഗോശ്രീപ്പാലവും, തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞുവീഴുന്ന കൂറ്റന്‍ ഫ്ലാറ്റുകള്‍, നങ്കൂരമൊടിഞ്ഞ് പുറംകടലിലേക്ക് തെറിച്ച കപ്പലുകള്‍, ഭൂമിയോടെ പറിഞ്ഞുപോകുന്ന ആലപ്പുഴയിലെ തെങ്ങിന്‍തുരുത്തുകള്‍, കടലിലേക്ക് ഒഴുകിനിറഞ്ഞ കായലുകള്‍, ആയിരക്കണക്കിന് സ്‌കൂളുകള്‍, ആസ്പത്രികള്‍... ഒരു മണിക്കൂര്‍കൊണ്ട് നിശ്ശബ്ദമായിപ്പോകുന്ന നാല് ജില്ലകള്‍, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജീവിതങ്ങള്‍... 

മുല്ലപ്പെരിയാര്‍ എന്ന വാട്ടര്‍ബോംബ്. ഭീകര സത്വമായി മുന്നില്‍ നാവു നീട്ടി   നില്‍ക്കുന്നു 

മുല്ലപ്പെരിയാറുമായി ബന്ധിച്ചു കിടക്കുന്നത് തമിഴ്നാടിന്റെ വൃത്തികെട്ട രാഷ്ട്രിയ മുഖമാണ് , തമിഴ്മക്കള്‍ക്ക്‌ ജലം ഒരു ദൌര്‍ബല്യവും വൈകാര്യം പ്രശ്നവുമാന് . അതില്‍ വേണ്ട പോലെ വളം ചേര്‍ത്ത് പരിപോഷിപ്പിച്ചാണ് തമിഴ് പാര്‍ട്ടികള്‍ വളര്‍ന്നു പന്തലിക്കുന്നതും. മുല്ലപ്പെരിയാറിന്റെ തണലിലാണ്   വൈക്കോ  പോലുള്ള ആണും പെണ്ണും കേട്ട തീവ്രവാദി സംഘടനകളുടെയും  നൂല്‍ പാര്‍ട്ടികളുടെയും ത്വരിതഗമനത്തിലുള്ള വളര്‍ച്ചയും സ്വാധീനവും നിലനില്‍പ്പും 


തമിഴ്‌ നാട്ടിലെ  കമ്യൂണിസ്റ്റ്‌ പാര്‍ട്ടിനേതാക്കള്‍ പോലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വരുന്നതിനെതിരെ അലമുറയിടുകയാണ്    ആരും കേള്‍ക്കുന്നില്ല എന്നേയൂള്ളൂ ആകെ രണ്ടു മൂന്നോ എം പി മാരും നുള്ളിപ്പെറുക്കാവുന്ന എം എല്‍ എ യും മാത്രമേ ഉള്ളേ  . ഈ വിഷയത്തില്‍ പിബിയുടെ വ്യക്തമായ നിലപാട്‌ എന്താണ് എന്ന് അറിയുകയുമില്ല . ബിജെപ്പി പോലും  പുതിയ ഡാമിന് വേണ്ടി നിലപാടെടുക്കുനില്ല 

ഇക്കാരണങ്ങള്‍  കൊണ്ട്  മുല്ലപ്പെരിയാര്‍ വിഷയത്തില്‍  ആഗ്രഹിച്ചാല്‍ പോലും ജയലളിതയോ കരുണാനിധിയോ  ഈ വിഷയം പെട്ടെന്ന്  പരിഹരിക്കാന്‍ ശ്രമിക്കില്ല  ജയാമ്മ ഡാം കെട്ടാന്‍ സഹകരിക്കാം എന്ന് വച്ചാല്‍ ഒരു തിരിച്ചു വരവിനു കരുണാനിധിക്ക് കളമൊരുക്കി കൊടുക്കലായിരിക്കും അത് പോലെ തിരിച്ചും. ഈ രണ്ടു വമ്പന്‍മാര്‍ ഒരുമിച്ചാല്‍ തന്നെ പ്രശ്നം കലാപത്തിലേക്കുമാറും വൈക്കോല്‍ നാട് കത്തിക്കും ,  തമിഴ് നാട്ടിലെ മലയാളികളെ പോലും അവര്‍ വെറുതെ വിടില്ല. ഡാം, മുല്ലപെരിയാര്‍ , കേരളം എന്നോകെ   മിണ്ടാന്‍ അവര്‍ അനുവധിക്കില്ല എന്നുള്ളതിനു  ഉദാഹരമാണല്ലോ സിനിമ പ്രദര്‍ശനം അവര്‍ തടഞ്ഞതും , ഭീഷണി മുഴക്കിയതും. തമിഴ് ജനതയോടും പിന്തുണ പ്രഖ്യാപിച്ചു തീയറ്റര്‍ ഉടമകള്‍ സിനിമാ പ്രദര്‍ശനം നടത്തില്ല എന്നറിയിച്ചില്ല എങ്കില്‍ തീയറ്ററുകള്‍ വൈക്കോ കത്തിക്കും. ഒരു വിധത്തിലും കേരളത്തിനു അനുകൂലമായി ഒരു ചലനവും നീക്കവും  നടത്താന്‍ അവര്‍ അനുവദിക്കില്ല . ഡാം ദുര്‍ബലം ആയിരിക്കെ അത് ശക്തമാണെന്ന് ഘ്രസ്വ ചിത്രം നിര്‍മിച്ചു പ്രചരണം നടത്താന്‍ തമിഴനാടിനു കഴിയുന്നതും അവരുടെ ജനങ്ങള്‍ ഡാം 999 പോലുള്ള ചിത്രങ്ങള്‍ കണ്ടു മനം മാറ്റം അനുവദിക്കാതെ ഇരിക്കുന്നതിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തെളിഞ്ഞു കിടപ്പുണ്ട് 


മുല്ലപ്പെരിയാറെന്നു  കേട്ട പാടെ ഡി എം കെ ആവേശത്തോടെ പ്രധാനമന്ത്രി മമ്മൂസിനെ കാണാന്‍ ഓടിയത് ജയലളിതക്ക് മുന്നേ പറന്നു  !! വികാരം ഇളക്കി തകര്‍ന്നു നില്‍കുന്ന അവരുടെ ഇമേജ് ഉയര്‍ത്താനാണ്. കഴിഞ്ഞതവണ കേരളത്തിനു അനുകൂലമായി ചില പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോ ജയലളിത  വമ്പിച്ച പ്രതിഷേധം നടത്തിയിരുന്നു കരുണാനിധി തമിഴ് മക്കളുടെ താല്പര്യങ്ങള്‍ സംരക്ഷികുനില്ല പോലും , വൈക്കോ കേരളത്തിലെ റോഡുകള്‍ ഉപരോധിച്ചു. അവര്‍ക്ക് അവരുടെ രാഷ്ട്രിയമാണ് വലുത് .


കൂടംകുളത്തെ ആണവ നിലയത്തിനെതിരെ സമരം , സത്യഗ്രഹം നടന്നപ്പോ ആദ്യം അതിനെതിരെയുള്ള നിലപാടായിരുന്നു ജയലളിതക്ക് ശേഷം സമരം ശക്തമായി വരുന്നു എന്ന് കണ്ടപ്പോള്‍ അനുകൂലമായി. സുരക്ഷിതമായിരിക്കുന്ന അത്യന്താപേഷിതമായിരിക്കുന്ന  ആണവ നിലയം ഉടന്‍ അടച്ചു പൂട്ടണം എന്ന് കത്ത് എഴുതി കേന്ദ്രത്തെ വിരട്ടി . ഭൂമികുലുക്കം തീരെ കുറഞ്ഞ ഒരു സ്ഥലമാണ് കൂടംകുളം അതില്‍ നിന്നുള്ള വൈദ്യൂതിയുടെ നല്ല ഭാഗം കൈപ്പറ്റുന്ന സംസ്ഥാനമാണ് തമിഴ്‌നാട്  എന്നാലും ഉടന്‍ അടച്ചിടണം എന്ന് വരെ പറയാനുള്ള ജയലളിതയുടെ ആര്‍ജവം ഒരു രാഷ്ട്രിയ മലക്കം മറിച്ചില്‍ ആയിരുന്നു. കത്ത് കിട്ടിയപാടെ പ്രധാനമന്ത്രി അതില്‍ ഇടപെട്ടു കാരണം ആണവനിലയം അടച്ചിടുന്ന കാര്യം ചിന്തിക്കാന്‍ ആവില്ല അങ്ങനെ ഒരു  സ്ഥിതി ഉണ്ടായാല്‍ അത് ചില നയതന്ദ്ര അസ്വസ്ഥതകള്‍ കൂടി സൃഷ്ടിക്കും. അതേ രാഷ്ട്രിയ ഇരട്ടതാപ്പായിരിക്കും തമിഴ് രാഷ്ട്രിയവും കേന്ദ്രവും കാട്ടാന്‍ പോകുന്നതും 

എന്തൊകെ സംഭവിച്ചാലും എന്തൊകെ ആരോകെ പറഞ്ഞാലും കേരളത്തിന്‌ അനുകൂലമായി കേന്ദ്രം ഒരു ചുക്കും ചെയ്യില്ല , തമിഴ് എംപി മാരെ കോണ്‍ഗ്രസിനു എക്കാലതും ആവശ്യമാണ് . അഭിമതനായി  കരുണാധിനി പുറത്തു പോയാല്‍ കയറി കൂടാന്‍ ജയലളിത തയാര്‍ ആണ് കയറ്റാന്‍ കോണ്ഗ്രസും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോടതി എന്നും കോടാലി എന്നുമൊക്കെ പറഞ്ഞുകേന്ദ്രം തടിതപ്പും , അവസരോചിതമായി ഡാമിന്റെ വെള്ളം   ഉയര്‍ത്താന്‍ അവശ്യപ്പെട്ടാല്‍ചിലപ്പോ അതുപോലും കോണ്‍ഗ്രസ്സ്‌ സാധിപ്പിച്ചു കൊടുത്തു എന്നുമിരിക്കും .

ശ്രീലങ്ക  രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ പ്രധാനഭാഗമായിരുന്നത്  കൊണ്ടാണ് ശ്രീലങ്കയ്ക്ക് ആയുദ്ധം  നല്ക്കിയിരുന്നതും എല്‍ ടി ടി ഇ ക്കെതിരെ നിലപാടെടുത്തതും. ഈ വിഷയത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തി കരുണാനിധി കേന്ദ്രത്തെ ഇതില്‍ നിന്നും പിന്മാറ്റുകയായിരുന്നു ഇതു തന്നെ ഉദാഹരണം ഈ അവസരത്തിലാണ് ചൈനയും പാകിസ്ഥാനും അവര്‍ക്ക്  ആയുദ്ധവും മറ്റും നല്‍കി അവരെ വശത്തക്കാന്‍ ശ്രമിക്കുന്നതു....... ദേശസുരക്ഷയെക്കാളും  വലുതാണ്‌ സ്വന്തം സ്ഥാനമാനങ്ങള്‍ എന്ന് കരുതുന്നവരെ നമ്മുക്കെങ്ങനെ വിശ്വസിക്കനാവും.. 


അത് കൊണ്ടൊക്കെ തന്നെ വെള്ളം മാത്രമല്ല   ഡാം ഉള്‍പ്പെടെ കേരളത്തിന്റെ പകുതി കൊടുക്കാം എന്ന് പറഞ്ഞാലും തമിഴ് രാഷ്ട്രിയം സമ്മതിക്കില്ല, എന്നാല്‍  ഭാഷ അടിസ്ഥാനത്തില്‍ വിഭചനം നടത്തുമ്പോ കേരളത്തിന്റെ ഭാഗമായി മാറിയ   ഇടുക്കി ജില്ലയിലെ ചില താലൂക്കുകള്‍ മടക്കി വേണം എന്നുള്ള ഒരു വികാരം തമിഴ് സംഘടനകള്‍  ഇളക്കി വിടുനുണ്ട് . വിഭാചനം വഴി കേരളത്തിനു എന്നും നഷ്ടം മാത്രമേ  ഉണ്ടായിരുന്നുള്ളൂ , ധാരാളമായി നെല്‍കൃഷി ഉണ്ടായിന്ന കന്യാകുമാരി നഷ്ടപ്പെട്ടതോടെയാണ് കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറിയത് .


മുല്ലപ്പെരിയാറിനെ കുറിച്ചുള്ള തമിഴന്റെ  യഥാര്‍ത്ഥ ആശങ്ക ഡാം കൈയില്‍ നിന്നും പോകും എന്നുള്ളതാണ് അതോടെ മാറിവരുന്ന ഭരണകൂടങ്ങള്‍ അവര്‍ക്കാവശ്യമായ ജലം നല്ക്കുമോ എന്നും , പുതിയ ഡാം വരുന്ന പക്ഷം പുതിയ കരാറും വേണ്ടിവരും പുതിയ  പാട്ട വ്യവസ്ഥകളും ആവശ്യമായ വെള്ളത്തിന്‌ വേണ്ട വിലയും നല്ക്കണം എന്നുള്ള ഒരു പൊതു ന്യായവും ഉയരും  ... അതിനാല്‍ ഡാം പണിയാതിരുന്നാല്‍ കരാര്‍ വേണ്ട നിയന്ദ്രണവും കൈയില്‍ നിന്നും പോകുകയുമില്ല...എപ്പടി ഐഡിയ


ഇന്ത്യല്‍ ഒരു യുദ്ധം ഉണ്ടായാല്‍ മരിക്കുന്നതിനെക്കാള്‍ ജനം കേരളത്തില്‍  മരിക്കാന്‍ സാധ്യത ഉണ്ടായിരിക്കുമ്പോ  ഒരു സംസ്ഥാനം മുഴുവന്‍ അതിന്റെ ആശങ്കയില്‍ പെട്ട് തീ തിന്നുമ്പോ അതിനെ കുറിച്ച് ഒരു വകയും ചിന്തിക്കാതെ പ്രവര്‍ത്തിക്കാതെ അതൊകെ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള കാര്യം എന്നുള്ള ഭാവേന അനങ്ങാപാറ നയം സ്തീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വെറുത്തു പോകുന്നു , കേന്ദ്രത്തിന് ഭരണഘടനാപരമായ അധികാരം ഉപയോഗപ്പെടുത്തി എന്ത് കൊണ്ട് ഒരു നിക്ഷപക്ഷ സമീപനം ഇതില്‍ എടുത്തു കൂടാ കേരളത്തോട് വെള്ളം കൊടുക്കാം എന്ന് രേഖയില്‍ എഴുതി നല്‍ക്കാന്‍ പറഞ്ഞ കേന്ദ്രം  എന്ത് കൊണ്ട്  തമിഴ്‌ നാട്ടിനു വെള്ളം കിട്ടിയാല്‍  ഡാം നിര്‍മിക്കാന്‍ അനുവദിക്കാം എന്ന് എഴുതി വാങ്ങുനില്ല.


കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇക്കാര്യത്തില്‍ തികച്ചും നിസങ്കത പുലര്‍ത്തുകയാണ് , ഡി എം കെ പിന്തുണ പിന്‍വലിച്ചാലും കേന്ദ്രത്തിനു പ്രയാസം കൂടാതെ തന്നെ നിലനില്‍ക്കാന്‍ ആവും , മുക്കിനു മുക്കിനു നിന്ന് പ്രസ്താവന്‍ ഇറക്കുന്നതിലൂടെ രാഷ്ട്രിയ ഹിജഡകള്‍  എന്ത് നേട്ടം ആണ് ഉണ്ടാക്കുന്നത് .കേരളത്തിലെ ജനങ്ങളുടെ ജീവന്‍ വച്ച് പന്താടി വിലപേശി  ദൌബര്‍ല്യം ചൂക്ഷണം ചെയ്തു കേരളത്തിന്റെ ചിലവില്‍ ഡാം നിര്‍മിച്ചു ഡാമും വെള്ളവും 999 വര്‍ഷത്തെ  പാട്ട കരാര്‍ അതെപടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആഗ്രഹിക്കുന്ന തമിഴ രാഷ്ട്രിയ കക്ഷികളെ അനുകൂലിക്കുന്ന കേദ്രനയം ജനം പുചിച്ചു തള്ളുന്നു. ഇതാണോ ജനാതിപത്യം ഇതാണോ ജനക്ഷേമം ഇതാണോ  നമ്മുടെ ഭരണ നേതാക്കള്‍   


ആശങ്കയില്‍ ഉറക്കം നഷ്ടപ്പെടുന്നു എന്ന് പറയുന്ന കേരള സര്‍ക്കാര്‍ ഇത്ര കാലമായി എന്ത് ചെയ്തു. കൃത്യമായും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന   തയ്യാറെടുപ്പുക്കളോടെയുള്ള   ഒരു ദുരന്ത നിവാരണ സംവിധാനം ഇതു വരെ ഒരുക്കാന്‍ നമ്മുടെ സര്‍ക്കരുകള്‍ക്ക് സാധിച്ചോ.  ദുരന്തം സംഭവിച്ചാല്‍ ജനത്തെ രക്ഷപ്പെടുത്താനുള്ള  എന്ത് സംവിധാനം ഒരുക്കി. ഇടുക്കിയിലെ പ്രളയം മറ്റു ജില്ലക്കാരെ അറിയിക്കാനുള്ള അലാം സംവിധാനം ഒരുക്കിയോ. എതൊകെ ഭാഗത്തൂടെ ജല പ്രവാഹം ഉണ്ടാക്കും വല്ല തിട്ടവുമുണ്ടോ !  എതൊകെ ഭാഗത്തുകൂടി രക്ഷപ്പെടണം എന്ന് ജനത്തെ ബോധവല്‍ക്കരിച്ചോ ? ഇതു നാല് ജില്ലയുടെ അല്ല ലോകത്തില്‍ നടന്നേക്കാവുന്ന വലിയ ദുരന്തമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ ഇവര്ക്കെന്തു കൊണ്ട് സാധിക്കുനില്ല ...........


ജനമാണ് വലുതെങ്കില്‍ ജനക്ഷേമം ആഗ്രഹിക്കുന്നു എങ്കില്‍ മന്മോഹന്‍ തമ്പുരാന്റെ മുന്നില്‍ സ്വന്തം രാജി കത്തുകള്‍ വലിച്ചെറിഞ്ഞു കൊടുക്കാനുള്ള ആര്‍ജവം നമ്മുടെ   എം എല്‍ എ മാരും എംപിമാരും. കാണിക്കണം .  ഒരു സംസ്ഥാനവും കുറെ ജനങ്ങളും വേണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ......

Friday, November 4, 2011

കുഞ്ഞുകുഞ്ഞിച്ചായന്റെ സങ്കടങ്ങള്‍

മുഖ്യമന്ത്രിയായേ പിന്നെ കുഞ്ഞു കുഞ്ഞിച്ചായനു ഇരികപ്പൊറുത്തി കിട്ടിയിട്ടില്ല  ദേശിയതലത്തില്‍ കോണ്‍ഗ്രസിനെ ബാധിച്ച ശനിയുടെ അപഹാരം ഇങ്ങു തെക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്നു . അത് കുഞ്ഞുകുഞ്ഞിച്ചായനെയും പിടിച്ചു കറക്കുയാണ്  കാലക്കേട് കാരണം തൊട്ടതൊക്കെ വിവാദമായി  പറഞ്ഞതൊക്കെ വിടുവായത്തവും പടപേടിച്ചു പന്തളത്തു ചെന്നപ്പോ  പന്തംകൊളുത്തി പട എന്ന പോലെയാണ്   പുതുപള്ളിയിലൊന്നു ചെന്നാലുള്ള സ്ഥിതി ...

പാമോയിലിന്റെ ഗതികിട്ടാത്ത പ്രേതം  വിടാതെ പിന്തുടരുകയാണ് .പിന്നാലെ തന്നെ    ഫണം  വിടര്‍ത്തി വിഎസും കുറെ ദുര്‍ഭൂതങ്ങളും  നുള്ളിപ്പെറുക്കിയുണ്ടാക്കിയ മന്ത്രിസഭയിലെ സ്ഥാനമാനങ്ങള്‍ സര്‍വത്ര സമുദായ മേലാളന്‍മാര്‍ക്കും നൂല്‍പാര്‍ട്ടി കിടങ്ങള്‍ക്കും  വീതിച്ചു കൊടുത്തിട്ടും അതൊന്നും തികയാതെ സകല corporationന്റെ മേലെയും  അവന്മാര്‍  മുറുകെ പിടിച്ചിരിപ്പാണ്. അതിനിടയിലാണ് മന്ത്രിപുംഗവന്‍മാരുടെ  തല്ലുകൊള്ളിതരത്തിനോക്കെ ചെന്ന്  ഖേദം   പ്രകദിപ്പികേണ്ട ഗതികേടും    ഇതിനോടക്കം മൂന്നെണ്ണം ജനത്തോട് പറഞ്ഞപ്പോ ഒരെണ്ണം മുഖ്യന്‍  ചെന്നിത്തലയോടും  പറഞ്ഞു കാണും പാലം പിടിച്ചു കുലുക്കിയിട്ടും വിടാതെ പിടിമുറുക്കിയെടുത്തത്തിന്റെ  പാപ ഭാരം അല്പമെങ്കിലും കുറയാന്‍ .

അച്ചനെക്കാള്‍ പ്രായമുള്ള , മഹുമാന്യ പ്രതിപക്ഷ നേതാവെന്ന് പോലും ഓര്‍ക്കാതെ വിഎസിന് നേരെ   മ്ലേച്ച  വാക്കുകളില്‍ പ്രസംഗിച്ചിട്ടും , ഒരു പൊതുവേദിയില്‍ ഒരു വനിതയെ വാക്കുകള്‍ കൊണ്ട് അപമാനിതയാക്കിയ ശേഷവും  ആ മാന്യന്മാര്‍  പ്രബുദ്ധ കേരളത്തിന്റെ  മുഖത്തേക്ക് പല്ലിളിച്ചു കാട്ടുകയാണ്. അതിനെ  ആവേശം എന്നൊക്കെ പറഞ്ഞു  തള്ളാനോന്നുമാകില്ല ജോര്‍ജിന്റെ  നാവില്‍    ആണി അടിക്കേണ്ട നേരം അതിക്രമിച്ചു കഴിഞ്ഞു. ഇതൊക്കെ കുഞ്ഞു കുഞ്ഞിച്ചായാനുമറിയാം    ഗണേഷിനെ തൊട്ടാല്‍  പിള്ള പിണങ്ങും ജോര്‍ജിനെ തൊട്ടാല്‍ മാണി പിണങ്ങും അപ്പൊ പിന്നെ അതിനോക്കെ കുഞ്ഞു കുഞ്ഞിച്ചായന്റെ കൈ വിറക്കും. എന്നകാര്യം നമ്മളൊക്കെ അറിഞ്ഞോണം.  ഓരോ ദിവസം പഴയ കേസുകെട്ടുകളും ചവറ്റു കുട്ടയിലെ പൊടി പിടിച്ച ഫയലുകളും തിരക്കുന്ന തിരക്കിലാണ്   കുഞ്ഞു കുഞ്ഞ്  IPC യിലെ വകുപ്പുകളും സഭാച്ചട്ടവും പറഞ്ഞു വല്ലവിധേനെയും   പ്രതിപക്ഷത്തെ വിരട്ടാന്‍ കഴിഞ്ഞാലോ.   നാണവും മാനവും കളഞ്ഞു ഈ സര്‍ക്കാരിനെ ഒന്ന് താങ്ങി നിര്‍ത്താന്‍ അതിവേഗം ഒന്ന് ഭരിക്കാന്‍ ഇനിയും എന്തൊകെ പൊറുക്കണം സഹിക്കണം ...

കൂട്ടുമന്ത്രി  സഭയാകുമ്പോ  പല വിട്ടു വീഴ്ഷകളും വേണ്ടി വരും എന്നുപറഞ്ഞ പ്രധാനമന്ത്രി മന്മൂസു   വരെ.  ഗതികെട്ടിട്ടാണെന്കിലും പോണെന്കില്‍ പുല്ലു പോട്ടെന്നു വച്ച് രാജയേയും കനിമൊഴിയേയും പിടിച്ചു ജയിലില്‍ ഇട്ടു. അങ്ങനെ വല്ലതും  ഈ കുഞ്ഞു കുഞ്ഞുച്ചായനെ കൊണ്ട്  ആവുമോ .  നടക്കില്ല മോനെ എന്നുറക്കെ  പറയാനുള്ള ശക്തിയോ തന്റെടമോ ഒന്നും കുഞ്ഞു കുഞ്ഞിനില്ല  അതിനാല്‍ പറഞ്ഞതിനപ്പുറം  ഒരു മുഴം കൂടെ ചാടി കുഞ്ഞുകുഞ്ഞു അഴിമതിക്കാരന്‍ എന്ന് സുപ്രീം കോടതി വിധിച്ച പിള്ളയെ തുറന്നു വിട്ടിരിക്കുന്നു അവഹേളിക്കപ്പെട്ടത്‌ ജനമോ അതോ സുപ്രീം കോടതിയോ ? അവനവന് ഇഷ്ടംപോലെ തീരുമാനിക്കാം  പത്ത് പുത്തനും ഒരു നല്ല വക്കീലും ഉണ്ടേ ഇവിടെ ആര്‍ക്കും എന്തും ആവാം എന്നായിരുന്നു ഒരു പഴയ  വാമൊഴി ഇപ്പോ അതും തിരുത്തേണ്ട നേരം വന്നിരിക്കുന്നു ഒരു  നൂല്‍ പാര്‍ട്ടി എങ്കിലും സ്വന്തമായുണ്ടേ  സുപ്രീം കോടതി പോലും പുല്ലാണെന്നു  പറഞ്ഞു പഠിക്കാം.

പിള്ളയിലൂടെ വീണു കിട്ടിയത് വി എസിന്  ബംബര്‍ സമ്മാനമാണ്.   സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന ഒരു അവസ്ഥ.!!  മനസ്സില്‍ ലഡു പൊട്ടുന്നുണ്ട്  പലേ  കമ്യുണിസ്റ്റ്‌ യോഗികള്‍ക്കും . കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍  യു ഡി ഫിനു ക്ഷീണം പറ്റിയതും ഇതിന്റെ ഓക്കേ പേരിലാണല്ലോ. എന്നിരുന്നാലും  അച്ചുമാമന്‍ ഇതും പൊക്കി എടുത്തു സുപ്രീം കോടതി വരെ പോയിട്ട് വല്യ കാര്യമോനുമുണ്ടെന്നു തോന്നുന്നില്ല കാരണം ഇതൊകെ അറിയാമേലാത്ത മാന്യന്മാര്‍ ഒന്നും അല്ലോ ഭരിക്കുന്നതും ഭരിപ്പിക്കുന്നതും നിയമത്തിന്റെ നൂലാമാലകള്‍ മൊത്തം അരിച്ചു പെറുക്കി പഴുതില്ലാതെയാവും തുറന്നു വിട്ടിരിക്കുക .. കുറെ കാലം വാതോരാതെ പറഞ്ഞു നടക്കാന്‍ ഒരു വിഷയം കൂടെ കിട്ടി എന്ന് കരുതി എല്ലാര്‍ക്കും  ആശ്വസിക്കാം

ജേക്കബിന്റെ മരണ ശേഷവും പിള്ളയെ തുറന്നു വിടാന്‍ പോകുന്നു എന്ന് കേട്ടപ്പോ എനിക്ക് അത്ഭുതം തോന്നി . പിറവം തന്നെ തട്ടി മുട്ടി കയറി കൂടിയതാണ് മന്ത്രിസഭ വിവാദങ്ങളില്‍ ആടി ഉലഞ്ഞു നില്‍ക്കുന്നു . അഴിമതിയും  സ്വജനപക്ഷപാതവും  പിള്ളമാരും  !!  വര്‍ധിച്ച വീര്യത്തോടെ പ്രതിപക്ഷം പിറവത്ത് ആഞ്ഞടിക്കുമ്പോ പിറവം പറന്നെങ്ങാനും പോയാല്‍  എന്താക്കും കഥ മന്ത്രി സഭ വീണില്ലേ തന്നെ കയ്യാലപ്പുറത്തിരിക്കുന്ന  അഞ്ചാം മന്ത്രിയെ  ലീഗ് കൊണ്ട് പോകും......വീണ്ടും വീണ്ടും മുഖ്യന് നട്ടെല്ല് നല്ലോണം വളക്കേണ്ടി വരും പിന്നെ ഇവിടെ തേനും പാലും ഒഴുക്കിയാലും ജനം അടുത്ത തവണ ഭരണത്തില്‍ ഇരുത്തില്ല പിന്നെ എന്നാത്തിനാ അല്ലെ

വാല്‍കഷണം : ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞപോലെ ഒരാള്കെന്കിലും സഹായമാകുമെന്കില്‍  വേണ്ടതിനും വേണ്ടാത്തതിനും ഞാന്‍ ഇടപ്പെടും അങ്ങനെ ഒരാളെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി തുറന്നു വിട്ട മാന്യന്മാര്‍   ഉടന്‍   നാടിനെ നല്ലോണം സേവിക്കാനിറങ്ങും സൂക്ഷിക്കുക ...

NB : സഖാവ് ഉണ്ണി കുറുപ്പെന്ന  RN കുറുപ്പിന്നു ഈ പോസ്റ്റ്‌ ഞാന്‍  DEDICATE  ചെയ്യുന്നു 

Thursday, October 20, 2011

നിയമസഭയിലെ കാഴ്ചകള്‍

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നൊക്കെയാണ് നമ്മള്‍ പൊതുജനം നിയമസഭയെ വിശേഷിപ്പിക്കാറ് , എന്നാല്‍ നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന  എം എല്‍ എ മാര്‍ക്ക് അത് എന്ത് സ്ഥലം  എന്ന് ഇതുവരെ മനസിലായിട്ടില്ല  , കണ്ടതോക്കെ ഇത്രയുമുണ്ടെങ്കില്‍   കാണാത്തതില്‍ എന്തുമാത്രം ആയിരിക്കും .

ഭരണം നഷ്ടമായ നാള്‍ മുതല്‍ പ്രതിപക്ഷകക്ഷികളും അവരുടെ പോഷക യുവജന വിദ്യാര്‍ഥി സംഘടനകളും ഓരോ കാരണം പറഞ്ഞു സമരമുഖത്ത് അടിവച്ചടിവച്ച് നീങ്ങുകയാണ്. ഓരോ അക്രമങ്ങളും അന്നത്തെ സമരം മഹാ സംഭവങ്ങള്‍ ആയി മാധ്യമങ്ങളില്‍ നിറക്കുന്നതിന് വേണ്ടി കരുതി കൂട്ടി കാട്ടി കൂട്ടുന്ന ശ്രമങ്ങളുടെ ഭാഗവും. അതിന്റെയൊക്കെ   എല്ലാവിധ ഉത്തരവാദിത്വവും   സര്‍ക്കാര്‍ ഏറ്റെടുത്തു കൊള്ളൂകയും വേണം   പ്രതിപക്ഷം പറയുന്നത് പഞ്ച പുച്ഛം അടക്കി അനുസരിക്കേണ്ടതു  ഒരു സര്‍ക്കാറിന്റെ ഉത്തരവാദിത്വം എന്ന ഭാവമാണ്   പ്രതിപക്ഷകക്ഷികള്‍ക്ക് എക്കാലത്തും.    ഭരണവിരുദ്ധപ്രക്ഷോഭം എന്ന മട്ടില്‍  അരങ്ങേറുന്ന  ഓരോ സമരങ്ങളും സാധാരണ ജനത്തിനു  മേലുള്ള   കുതിരകയറ്റമാണെന്നത് പ്രബുദ്ധരാണെന്നു സ്വയം അവകാശപ്പെടുന്ന മലയാളിക്ക് അറിയത്തതോന്നുമല്ല എത്ര തല്ലു കൊണ്ടാലും മലയാളി വീട്ടിലിരുന്നു വിലപിക്കും എന്നല്ലാതെ ഒന്നും പ്രതികരിക്കില്ല  ,

ഓരോ  സമ്മേളനങ്ങളിലും  എത്ര വിലപ്പെട്ട സമയമാണ് വെറുതെ അനാവശ്യ വിവാദങ്ങളില്‍ മാത്രം ഒഴുക്കികളയുന്നത്  ചോദ്യോത്തരവേള  കഴിഞ്ഞാല്‍ ബഹളമാണ് വോകൌട്ടും  ആണ് ചോദ്യോത്തര വേളയിലും   അല്ലെ തന്നെ ഒരു കാര്യ പ്രസക്തിയും ഇല്ലാത്ത അറുബോറന്‍ ചോദ്യങ്ങള്‍ വഴിപാട്‌ പോലെയാണ് പലരും ചോദിക്കുന്നതും ഒട്ടും  താല്പര്യം ഇല്ലാതെയാണ് ഉത്തരം നല്ക്കുന്നതും.  കാര്യം പ്രാധാന്യമുള്ള ചോദ്യങ്ങള്‍ക്ക് യാതൊരു വ്യക്തമായ മറുപടിയും   മന്ത്രിമാരുടെ പക്ഷത്ത്  നിന്നും ഉണ്ടാക്കറൂമില്ല ആലോചനയില്‍ , പഠിക്കുന്നു, ചിന്തിക്കാവുന്നത്തെ ഉള്ളു ഇതൊകെ തന്നെ.. ചോദ്യ കര്‍ത്താവിനെ കൊഞ്ഞണം കാണിക്കുന്ന പോലെയാണ് ചില മറുപടികള്‍ .   ശൂന്യവേളയയാല്‍ പിന്നെ രാഷ്ട്രിയ  വിവാദങ്ങള്‍ ഉയര്‍ത്തി ബഹളവും വോകൌട്ടും നമ്മുടെ നിയമസഭ എന്നും ഇങ്ങനെ മതിയോ.  ഇപ്പോ അവിടെ  കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പുത്തന്‍ വിവാദത്തിന്റെ സത്യം ആര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം


ഞാന്‍ വാര്‍ത്ത കാണുമ്പോ രാജേഷും ലതികയും വാര്ത്താസമ്മേളനം   നടത്തുകയാണ് വളരെ അവശതയിലും വികാരത്തിലും അമ്ര്‍ഷത്തോടെയുമാണ്  വിശദീകരണം സഭയില്‍   വാച്ച് ആന്‍ വാര്‍ഡുകള്‍ അഴിഞ്ഞാടി.  രാജേഷിനെ ലാതിക്കടിച്ചു ലതികയെ മുഖത്തും വയറ്റിലും ഇടിച്ചു. സമാജികരെ മര്‍ദ്ദിച്ചു നിശബ്ധരക്കാന്‍ സര്‍ക്കാറിന്റെ കരുതികൂട്ടിയുള്ള ശ്രമം  തുടങ്ങിയ  ആരോപണങ്ങള്‍ , അനുഭവിച്ച കൊടിയ വേദനകള്‍ അതൊക്കെ ഞാന്‍ ആവേശത്തില്‍  കാണുമ്പോ അതാ കേള്‍ക്കുന്നു രണ്ടു സ്ത്രീ വച്ച് ആന്‍ഡ്‌ വാര്‍ഡ്‌  അംഗങ്ങള്‍ ആശുപത്രിയിലായെന്ന   വിവരം...!!


പ്രതിപക്ഷത്തിന് ബദലായി തകര്‍പ്പന്‍ പ്രകടങ്ങള്‍ ആയിരുന്നു ഭരണപക്ഷം കാഴ്ച്ചവച്ചത്  . വീണുകിട്ടിയ അവസരത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുവാനും  വിവാദം സൃഷ്ടിക്കുവാനും ദുസൂചനകള്‍ നിറഞ്ഞ പുത്തന്‍  കണ്ട്പിടുത്തവുമായി രംഗത്ത്‌  പെണ്ണ് എന്ന് കേട്ടാല്‍ കോരിത്തരിക്കുന്ന മലയാളിക്ക് ആനന്ദത്തിനു ഇനി എന്ത് വേണം തുടര്‍ന്ന് ആവേശം നിറഞ്ഞ പത്രസമ്മേളനങ്ങള്‍,  ചര്‍ച്ചകള്‍ , മുദ്രാവാക്യം വിളിക്കല്‍ , വെല്ലുവിളിക്കള്‍ , പ്രസ്താവനകള്‍  ചോരപുഴകള്‍ നീദി കടന്ന  കമ്യുണിസ്റ്റ്‌ യുവ നേതാവിന്റെ പൊട്ടി  കരച്ചില്‍ ....

ദൃശ്യം പുറത്തു വന്നതോടെ രണ്ടു കൂട്ടരും  സംശയത്തിന്റെ നിഴലില്‍ വന്നു . പിന്നെ വിളിച്ചു പറഞ്ഞതും കാണിച്ചു കൂട്ടിയതും വിഴുങ്ങി . പ്രശ്നം  ഒത്തു തീര്‍പ്പാക്കാന്‍   ഉള്ള ശ്രമം . അങ്ങനെ മലയാളത്തിലെ ഖേദിക്കുന്നു എന്നപദത്തിനര്‍ഥം ദുഖിക്കുന്നു വിഷമിക്കുന്നു എന്നല്ല  എന്നും വിഷമം എന്നവാക്കിനു ഖേദിക്കുന്നു എന്ന ഒരു അര്‍ഥം ഇല്ലേ ഇല്ലാ എന്നുമുള്ള മഹാ സത്യം രാജേഷും ജോസെഫ് മാത്യുവും കണ്ടെത്തി.  .മലയാളികള്‍ക്ക് പല പദാവലികളും അര്‍ത്ഥവ്യഖ്യാനങ്ങളും  തന്ന കമ്യുണിസ്റ്റ്‌ ചിന്തകന്‍മാര്‍ സമാന്യ മലയാളിയുടെ ചിന്തകളെ പലതവണ പിടിച്ചുലച്ചു കളഞ്ഞിട്ടുള്ളതാണ് . പക്ഷെ അവരുടെ ഈ കണ്ടുപിടുത്തം  ഇതു വരെ പുറത്തു വിട്ടില്ല  എന്താണാവോ  വിഷമം എന്ന വാക്കിന്  കമ്യുണിസ്റ്റ്‌ വ്യാഖ്യാനം ....

വേണ്ടാ വേണ്ടാ എന്ന് വച്ചിട്ടും  സസ്പെന്‍ഷന്‍ പിടിച്ചു വാങ്ങുകയായിരുന്നു .. സര്‍ക്കാര്‍ കരുതി കൂട്ടിത്തന്നെയാണ് ഈ കാര്യത്തില്‍ ഒരുങ്ങി ഇരുന്നത് എന്ന കാര്യവും  ., സസ്പെന്‍ഷന്‍  ഉണ്ടാകുന്ന  പക്ഷം സഭ നടപടി അലമ്പാക്കി അവിടെ സത്യഗ്രഹം ഇരുന്നു സര്‍ക്കാരിനെ വെല്ലുവിളിക്കാന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു എന്നകാര്യവും സുവ്യക്തമാണ്.  2004 ല്‍  +2 വിഷയത്തില്‍ തര്‍ക്കവും സഭയില്‍ ബഹളവും നടക്കുമ്പോ സഭയില്‍ സത്യഗ്രഹം പോലുള്ള സമരമുറകള്‍ നടത്താന്‍ പാടില്ല എന്ന തീരുമാനം എം .വിജയകുമാര്‍ സ്പീക്കര്‍  ആയിരുന്നകാലത്ത് സഭാച്ചട്ടത്തില്‍ കൊണ്ട് വന്നതാണ് എന്നിട്ടും സഭാക്കുള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല എന്നും പറഞ്ഞു സഭക്ക് മുന്നില്‍ കുത്തിയിരുപ്പ് നടത്തിയത് ഭരിക്കുമ്പോ ഒരു നയവും പ്രതിപക്ഷത് മറ്റൊരു നയവും എന്നതു എക്കാലത്തെയും മോശപ്പെട്ട കീഴ്വഴക്കമാണ് ..

സാമാന്യമാര്യാദകളുടെ ലംഘനമായിരുന്നു  കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ കണ്ടതു ..പച്ച കള്ളം പറഞ്ഞു നടക്കുന്ന നേതാക്കളെ  നമ്മള്‍ നോക്കിയിരുന്നു . അവര്‍ക്ക് കള്ളം പ്രചരിപ്പിക്കാനുള്ള ആയുധമാണ് മാധ്യമങ്ങള്‍ .അതെ  മാധ്യമങ്ങളില്‍ കൂടെയാണ് പലപ്പോഴും സത്യങ്ങള്‍ പുറത്ത് വരുന്നു എന്നുള്ളത് മറ്റൊരു  വിചിത്ര സത്യവും ......

ചര്ച്ചയിലൂടെ അനുരഞ്ജനത്തിലൂടെ പക്വതയോടെ പരിഹരിക്കേണ്ട കാര്യത്തെയാണ് തെരുവുലേക്ക് വലിച്ചിഴച്ചത് .  സഭയില്‍ചര്‍ച്ചയില്ലാതെ ഒരു ബില്‍ പാസ്‌ ആക്കിയിരിക്കുന്നു സഭയുടെ എല്ലാവിധ ചര്‍ച്ചകളും തടസപെടുതിയും സഭയില്‍ പന്കുകൊള്ളാതെയും  ഇവര്‍ ജനത്തിനോടുള്ള എന്ത് ഉത്തരവാദിത്വം ആണ് നിറവേറ്റുന്നത് . റോഡ്‌ നിര്‍മാണത്തെ കുറിച്ച് ഇവര്‍ക്ക് ഒരു മിണ്ടാട്ടവുമില്ല , രണ്ടായിരം രൂപ ചിലവാക്കി ഒരു കുഴി അടക്കില്ല ആരെങ്കിലും ചാകുമ്പോ  രണ്ടു ലക്ഷം രൂപ കൊടുത്തു വായടപ്പിക്കും .. തിരിഞ്ഞു നോക്കുമ്പോ  ജനത്തിനോ അവരുടെ രാഷ്ട്രിയ ചിന്തകല്കോ യാതൊരു ഉപയോഗവും മാറ്റവും നല്ക്കാതെ  ഒരു ഒരു സഭാസമ്മേളനവും സമരവും കൂടി കടന്നു പോകുന്നു .......

ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രിയ ലക്ഷ്യങ്ങളോടെ ബലാബലം പരീക്ഷിക്കുമ്പോ ഇവിടെ തോറ്റുപോക്കുന്നതും പാവം ജനമാണ് ... വോട്ടു നല്‍കി ജയിപ്പിച്ചാല്‍ അടുത്ത അഞ്ചുവര്‍ഷം ആര്‍ക്കും ജനത്തെ വേണ്ട അപ്പോള്‍ അവര്‍ കഴുതകളായി ലജ്ജിച്ചു നോക്കിയിരിക്കും  ...

വാല്‍കഷണം : സഭയില്‍ അലമ്പുകാണിക്കുന്ന അംഗങ്ങളെ സസ്പെന്റ്    ചെയ്യാനുള്ള   അധികാരം ജനത്തിനു എന്നുകിട്ടുന്നുവോ അന്ന് തന്നെ  140 എം എല്‍ എ മാരെയും അവര്‍ ഒറ്റയടിക്ക്  സസ്പെന്റ്  ചെയ്യും ...( അങ്ങനെ ഒരു പാഠം പഠിപ്പിക്കും )


Tuesday, September 6, 2011

വസന്തകാല സുന്ദരികള്‍ പടിയിറങ്ങുമ്പോ

മണ്‍സൂണ്‍ പെയ്തിറങ്ങിയ സുഖശീതളമയില്‍  പുഞ്ചിരി  തൂവുന്ന സുന്ദര പുഷ്പങ്ങളാണ് ഓണകാലത്തിന്റെ സൌന്ദര്യം . വയലേലകളിലും വഴിയോരങ്ങളിലും തൊടിയിലും തോട്ടങ്ങളിലും തലയാട്ടിയ സുന്ദരികള്‍  പൂക്കളങ്ങള്‍ പുതിയ മാനങ്ങളും കൂടാരങ്ങളും തേടുമ്പോ  വര്‍ണ്ണശോഭ വിടര്‍ത്തിയ ആ കിന്നരിപ്പൂവുകള്‍ അനാഥമാകുകയാണ് .നാട്ടിന്‍ പുറങ്ങളില്‍ നിന്നും   മാഞ്ഞുപോകുന്ന അത്തരം  ചില ഓര്‍മ്മകള്‍   , ചിത്രങ്ങള്‍ 
               
മാവേലിയുടെ സ്വന്തം തുമ്പപ്പൂ

തുമ്പയില്ലാതെ എന്ത് ഓണം ,  അത്തം തുടങ്ങുക    തുമ്പവച്ചാലേ  

കാക്കപ്പൂവു 

 കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ കടുംനീല നിറത്തില്‍ ചിതറി കിടക്കുന്ന മുത്തുകള്‍ 

അരിപ്പൂ

ഒരു പൂക്കൂട പോലെ പൂച്ചെടി ,ഒടിച്ചുകുത്തി ,അരിപ്പുച്ചെടി, ഈമടക്കി എന്ന വിസ്മയം 

വടാമലര്‍

ഒരുകാലം വടാമലരായി  മലയാളിയുടെ മുറ്റം നിറഞ്ഞവള്‍

കദളിപ്പൂ  എന്ന അതിരാണി

കദളി ചെങ്കകദളി പൂ വേണോ കരളില്‍ പൂമണമുള്ളോരു   പെണ്‍ പൂ വേണോ പൂക്കരാ  ( ലതാജി )

ഓണപ്പു എന്ന വീണപ്പൂ 

കുമാരനാശാന്റെ വീണപൂവല്ല പൂക്കളത്തില്‍ ഈര്‍ക്കിലില്‍ കോര്‍ത്തു നിര്‍ത്തുന പൂവാ 

കൃഷ്ണ മുടി  എന്ന ഹനുമാന്‍ കിരീടം
പൊന്തക്കാട്ടിലെ  മുത്തും രത്നങ്ങളും പതിച്ച  കൃഷ്ണ കിരീടം , ഒരു പൂങ്കുല മതി ഒരുനാളിനു 

തങ്കച്ചാറില്‍ മുക്കിയ മുക്കുറ്റി
സ്വര്‍ണ്ണമുക്കുത്തി പോലെ തലയാട്ടിനില്‍ക്കുന്ന  മുക്കുറ്റി പൂക്കളത്തിനു സുവര്‍ണ്ണ ശോഭപകരന്നു  

ചെലേറും  ചെമ്പരത്തി

മലയാളിയുടെ നിത്യയൗവനം , ചോതി നാളിലെ  പൂക്കളത്തിലെ   താരം


കര്‍ക്കിടക്കത്തിലെ ദുര്‍ഘടങ്ങള്‍ അകറ്റി പ്രതീക്ഷകളൂമായി മലയാളകരയിലേക്ക് പറന്നെത്തുന്ന ഓണക്കിളി. ഓണക്കിളിയെ കണ്ടാല്‍ വയറുനിറയും എന്നാ വിശ്വാസം 
യുറേഷ്യന്‍ ഗോള്‍ഡെന്‍ ഓറിയോള്‍ 


ചിങ്ങം പുലര്‍ന്നാല്‍ കണ്ണാടി ചിറക്കുപാറി നടാക്കെ ഉത്സാഹം വിതറുന്ന ഓണത്തുമ്പികള്‍ 

വാല്‍ക്കഷണം  :ഇന്റര്‍ നെറ്റിലെ ഓണം വിസ്മയങ്ങള്‍ വിശ്വമലയാളിയുടെ വിരല്‍ തുമ്പില്‍

വീട്ടില്‍ ഇരുന്നു പൂക്കളമൊരുക്കാന്‍            www     പൂക്കളം   .com 
മാവേലിമന്നനെ ഉടുത്തൊരുക്കാം               www  പാതാളം ബ്യുട്ടിപാര്‍ലര്‍ .com 
മാവേലിയെ വീട്ടിലേക്കു വഴികാട്ടു : www.  ദേ മാവേലി മുറ്റത്ത് .com 
മാവേലിക്ക്  സദ്യ വിളമ്പിയാലോ :             : www  തിരുവയര്‍ നിറക്കല്‍  com 

കുട്ടുകാരെ ഇത്തവണ ഓണം വിഡ്ഢിപ്പെട്ടികു   മുന്നിള്‍ ചടഞ്ഞിരിക്കാതെ അടുക്കളയിലേക്കു ചെല്ലു അമ്മയെ സഹായിക്കു ഭാര്യയെ സഹായിക്കു സ്നേഹം പകരു . ഒരുമയുടെയും ഒത്തുചേരലിന്റെയുമാണ് ഓണം , എല്ലാ വിശ്വമലയാളിക്കും നന്മയുടെയും സന്തോഷത്തിന്റെയും ഓര്‍മ്മകളുടെയും  സ്നേഹാശംസകള്‍  നേരുന്നു  @ പുണ്യവാളന്‍ 


Thursday, May 19, 2011

ഇന്നുമുതല്‍ എന്റെ കുടുമ്പക്ഷേത്രത്തിലെ അമ്മന്കൊടയാണ് കുടുമ്പക്ഷേത്രം എന്ന് പണ്ടേ പറഞ്ഞുകെല്കുന്നു തറവാട്ട്‌ സ്വതായിരുന്നൊ എന്നോന്നും അറിയില്ല . പ്രധാനകര്യനിര്‍വഹണകമ്മിറ്റി സ്ഥാനങ്ങളൊക്കെ കോച്ചപ്പന്മാരും വല്യപ്പന്മാരും അണ്ണന്ന്മാരും അളിയന്മാരും മമ്മന്മാരും ചേര്‍ന്ന് പങ്കിട്ടു വച്ചിരിക്കുകയാന് . 600 വര്‍ഷത്തെ തിളങ്ങുന്ന പാരമ്പൃരിയം അങ്ങനെ തലമുറകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.........

പന്തല്‍ നാട്ടിയാല്‍ നാലാം നാള്‍ മുതല്‍ മുന്ന് ദിവസമാണ് ഉല്സവം . പരമ്പരാഗതമായ അച്ചാരന്നുഷ്ടനങ്ങള് പര്യമ്പര്യ കലാപരിപടിക്കള്‍ .....വില്ലടിച്ചാന്‍ പാട്ട് , മേളം . അല്ലാതെ കുത്തും കുമാക്കും ഒന്നുമില്ല .

ആദ്യദിനം സന്ധ്യക്ക് ഭഗവതി (അമ്മന്കൊടടി അന്നുവിളിക്കുന് വ്യക്തിയില്‍ )അനുഗ്രഹിച്ചു നടുകാണാനിറങ്ങും മേളവും ആനയും രഥവും അതൊരു ഘോഷയാത്രപോലെനീള്ളും , വഴിമദ്ധേ തൊഴു കയ്യോടെ നില്കുന ഭക്തരുടെ മൂര്‍ദ്ധാവിലേക്ക് വിഭുതി എറിഞ്ഞുനല്ക്കും .വലിയ അനുഗ്രഹമായാണ് ഭക്തര്‍ അതിനെ കണക്കാകുനത് . കൂടെ മടന്മാരും അനുഗ്രഹിച്ചു ആനുഗമിക്കുന്നുന്ദ് . അവരെ ചങ്ങലമാടന്‍ ച്ചുടലമാടന് എന്നോകെ വിളിക്കും . പണ്ട് 7 , 8 മാടന്മാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നു 2 , 3 പേരോകെമാത്രമേ ഉണ്ടാകു . അരയില്‍ നേരിയതുമൂണ്ട് ചുറ്റി പിടിചിരുന്നാലും അനുഗ്രഹിച്ചു അലറിവിളിച്ചു കൂതരി മാറി സ്വയം ചാട്ടവാറു വിശി അടിക്കുന്ന രംഗം ഭയപെടുതുന്ന കാഴ്ച്ചയാണു . വൈകുനേരത്തു തുടങ്ങുന്ന യാത്ര പരമ്പരാഗത വഴികളിലുടെ ചുറ്റി പിറ്റെന് കാലത്തുമാത്രമേ ക്ഷേത്രമുറ്റത് എതുക്കയുള്ളു . വില്ലടിച്ചാന് പാട്ട് അപ്പോഴും തുടരുന്നുണ്ടാക്കും ..

രണ്ടാം നാള്‍ തികോലി . ഒന്നാം നാള്‍ അമ്മകാന്നു പ്രാധാന്യം എങ്കില്‍ രണ്ടും മൂന്നും മാടനുള്ളതാണ്. തികോലി പാതിരാത്രി ശവപറബില്‍ വച്ചാണ് നടക്കുക .പടപ്പിലെക്കുള്ള പലഹാരങ്ങളും (വട ,എലയാപം ,തിരളി ,മോതകം തുടങ്ങിയവ ) സദൃക്കുവേണ്ട ചോറ് എന്നിവ അന്നുകുത്തുന നെല്ലുകൊന്ടന്നു ഉണ്ടാക്കുക .പലകറികളില്‍ ഉണക്കമിന് കറിയും ഉണ്ടാക്കും.

മാടനനുഗ്രഹിച്ചു ശവപറബിലേക്ക് ഒറ്റക് പോയിരുന്നു യെരിഞ്ഞുകൊണ്ടിരീക്കുന ശവമോക്കെ തൊണ്ടി പുറത്തിട്ടു ചില അട്ടഹസങ്ങളൊക്കെ നടത്താറുണ്ടായിരുന്നു അത്രേ .

ഒരിക്കല്‍ ച്ചുടലമാടന്‍ ഉഗ്രമായി അനുഗ്രഹിച്ചു ശവപറബിലേക്ക് കടന്നു യെരിഞ്ഞുകൊണ്ടിരുന്നശവം തോണ്ടിപുറതെടുത്തു വലിച്ചുപിച്ചു തിന്നു കൊണ്ടോരിക്കെ ഹോ ........എന്നുവിളിച്ചു കൊണ്ട് മാടന്‍ ഉടനടി മാറിപോയി മടനുഗ്രഹിച്ചു്നില്ക്കുന്ന ആള്‍ക്ക് പെട്ടന്ന് ബോധം വന്നു അയാള്‍ ചുറ്റും നോക്കി 'ച്ചുടലപറമ്പില്‍..... ചുറ്റുംകുറ്റകുരിരുട്ടില്‍ വിജനത ...അയാള്‍ ഭയന്ന് കുഴഞ്ഞു വീണ മരിച്ചു അതില്‍പിന്നെ ച്ചുടലമാടന്‍ മറ്റാരില്ലും വന്നിട്ടില ശവപരംപിലേക്ക് മാടനെ കടത്തിവിടുന്നുമില്ല പുറത്ത് പടപ്പുവച്ചു മടങ്ങും അതിപിന്നെ വെളിപ്പിനു കിടിലം വെടിക്കെട്ടും .

മൂനാം നാള്‍ ഉച്ചക്കുട , അന്നാണ് കുരുതി . പഴയകലതൊക്കെ കൊഴിയൊക്കെ അറുതിരുന്നുവെന്നു കേട്ടിട്ടുണ്ട്. ഇക്കാലത്ത് മത്തങ്ങയും കോഴിമുട്ടയും ഓക്കേ വെട്ടുമ്പോള്‍ മാടന്‍ സംത്രിപതി അടയുനുണ്ടാക്കും . മേളവാദ്യതോടെ ഉലസവം കൊടിയിറങ്ങും .


എന്തിനായി പറഞ്ഞെന്നാല്‍ വീട്ടില്‍ കാലത്തുമുതല്‍ ഒരു പിച്ചലട്ടം കേള്‍ക്കുന്നു
എന്റെ അമ്മക്ക് അഞ്ചു സഹോദരങ്ങളും ഒരമ്മയുമുണ്ട് അച്ഛന്‍ മരിച്ചുപോയി . വയസയതില്പിന്നെ അമ്മച്ചിയമ്മയ്ക്‍ (അമ്മുമ) ചെവിതയും ചെമങ്ങും ഒന്നുമില്ല സര്‍വനേരവും എന്തെങ്കിലുമൊക്കെ കണ്ടില്ല എന്നും പറഞ്ഞു (താക്കൊലാവാം,റേഷന്‍കാര്‍ട് ആവാം ,തിരുപ്പന്‍ ആവാം സ്വന്തം എന്ന വിചാരിക്കുന എന്തും ) വീട് മൊത്തം അരിച്ചുപെറുക്കി നടപ്പാണ് ജോലി. അവര്‍ക്ക് ഉത്സവം കാണണം ഓര്‍മവച്ച നാള്‍മുതല്‍ കഴിഞ്ഞണ്ടുവരെ ഉത്സവം കണ്ടു ഇകൊല്ലം വയ്യ ആവതില്ല കൊണ്ടുപോകാമെന്നു ആരും പറഞ്ഞിട്ടുമില്ല ഈതാണവലാതി .
പത്തുനാല്പതു വര്ഷം ചന്തയില്‍ തെങ്ങകച്ചവടതിന്റ്യെ പ്രധാനി ആയിരുന്നു ഇടക്ക് ചന്ദയിലോക്കെ പോകുമ്പോള്‍ കാണാം തെങ്ങയുമുയര്‍ത്തി പിടിച്ചു വഴിയെ പോകുനവരെ യൊക്കെ വിളിക്കും "മക്കളെ നോകിന്‍ .. ..നല്ല കൊലംകൊണ്ട തേങ്ങ കണ്ട നല്ല നോങ്ക്പോലിരിക്കും " . കച്ചവടം നിര്‍ത്തിയിട്ടു വര്ഷം കുര്രച്ചായി. ഇക്കാലയളിവില് സുക്ഷം 25 വര്‍ഷത്തെ സര്‍വ സമ്പാദ്യവും നനാവിദം ദുര്തടിച്ചു കളഞ്ഞു .


7 വര്ഷമായി ഞങ്ങള്‍ കുടക്കു പോയിട്ട് മനസികമായുള്ള പ്രയാസങ്ങളും പോക്ക് വരവിന്റെ ക്ഷ്ടപാടുകളും കാരണം വേണ്ടന് വച്ചിരിക്കുകയായിരുന്നു . എന്നിരുന്നാലും ഓരോ ഉത്സവകാലത്തും അമ്മ വാതോരാതെ പഴയ കല കഥകളൊക്കെ പറഞ്ഞു കൊണ്ടേ യിരിക്കും .

" ഉച്ചക്കുതന്നെ ജോലിയൊക്കെ തിര്‍ക്കും പിടിപ്പതു പണികാണും , കുളിച്ചു തലക്കെട്ടി ഈവരേയ്യും കാതിരീക്കും ചന്തയില്‍ തെങ്ങപറക്കി കെട്ടിയാല്‍ കെട്ടി പുട്ടി വചോരുക്കി ഒരുനേരം അക്കുമ്പോഴേ വരൂ . അന്ന് ചന്ദക്കകത്തു ചീട്ടി തുന്നിയില്‍ പവാടയും ബ്ലൌസും കിട്ടുമായിരുന്നു പത്തു പതിനാജു രൂപയെ ഉള്ളു . അതും വാങ്ങിച്ചാണു വരവ് . അഞ്ചര ആറു മണിയാക്കും പോള്‍ അമ്മ അനുഗ്രഹിച്ചു പുറത്തിറങ്ങും ദൂരെ നിന്നു കൊട്ടും വാദ്യവും കേള്ക്കുമ്പോള്‍ കൈയും പടിച്ചു ഓടും രയിലപ്പിസു വഴിയും ഓടുവഴിക്കള്‍ വഴിയ്യും മാടന്‍ നടകഴിയും പോള്‍ അവിടെ ചെന്നു നിന്നു ഭസ്മം വാങ്ങിക്കും പിന്നെ നേരെ ചിതിടെ വിട്ടില്‍ പോകും അവടെ യാണു പിന്നെ മുന്ന് ദിവസം . അവിടെയ്യും അടുക്കള പണിതന്നെ പണി കുറെ എണ്ണം ഉണ്ടല്ലോ ..ചിതപ്പ വന്നാല്‍ വയ്കുന്നേരം വില്ലടിച്ചാന്‍ പാട്ടുകേള്‍ക്കാന്‍ പൊകാം തിക്കൊലിക്കുമ് ഉച്ചകൊടക്കും ഭയങ്കര വിലക്കാണ് ആരു സമ്മതിച്ചാല്ലും ചിത്തി സമ്മത്തിക്കില "ചിന്ന ചെറുപ്പ പെന്പില്ല പിളികള്‍ തിക്കൊലി ഒന്നും കാണപെടാത് നീ എന്ന അക്ക ചൊല്ലിയത് അവ്വാ ഓരോ കയ്യിലകപെടുമ്പോള്‍ അവ്വാ പോയിപക്കപെടട്ടും ". കല്യാണം കഴിഞ്ഞപോള്‍ കയിലിരിക്കാന് ഒന്ന് കാലേല്‍ പിടിക്കാന്‍ ഒന്ന് തിരക്കി പോയി നില്ക്കാനുള്ള ആവത്തും ഇന്നില്ല ഇക്കാല മാത്രയ്യും ഞാനൊന്നും കണ്ടിട്ടും ഇല്ലാ " അങ്ങന്നെ ഓരോനോക്കെ അമ്മമ പറയും .